1074. PASKAL
🔹"PASKAL"
Gnr :- Action
Lang :- മലായ്
മലേഷ്യൻ ആക്ഷൻ ചിത്രങ്ങൾ വിഷ്വലി ഗ്രാൻഡ് ആയിരിക്കും, മികച്ച ആക്ഷൻ മൂവ്സും മുഷിപ്പിക്കാത്ത സ്പീഡി കഥപറച്ചിൽ രീതിയും തെറ്റില്ലാത്ത ഒരു കഥയുടെ പിൻബലത്തിൽ കൂടിയാണെങ്കിൽ അത്തരം ചിത്രങ്ങൾ കണ്ടിരിക്കാൻ വല്ലാത്തൊരു രസമാണ്...
പാസ്ക്കൽ മിലിറ്ററി പശ്ചാത്തലത്തിൽ മൂന്ന് വ്യത്യസ്ത കമാൻഡോ ഓപ്പറേഷൻസ് സ്ക്രീനിൽ എത്തിക്കുന്ന നല്ലൊരു ആക്ഷൻ പടമാണ്.
സബ്ടൈറ്റിൽ ഇല്ലാത്ത ഫയൽ ആയിട്ടുകൂടി സിനിമയുടെ ഈമോഷനും കഥാഗതിയും പൂർണ്ണതയിൽ ആസ്വദിക്കാൻ സാധിക്കുന്ന പാസ്ക്കൽ
ആക്ഷൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ഉറപ്പായും നല്ലൊരനുഭവമാകും. സിനിമയിലെ കപ്പൽ രംഗങ്ങളും അർമാൻ്റെ ചെറുത്തുനിൽപ്പും ഫാമിലി ഡ്രാമയുമെല്ലാം രണ്ടുമണിക്കൂറിൽ താഴെയുള്ള ദൈർഘ്യത്തിൽ ആസ്വദിച്ച് കാണാവുന്ന തരത്തിൽ തന്നെയാണ് സിനിമ ഒരുക്കിയിട്ടുള്ളത്.
ഓയിൽ-റിഗ് തീവ്രവാദികളിൽ നിന്ന് പിടിച്ചെടുത്ത് ആക്രമിക്കുന്ന രംഗവും കടൽ കൊള്ളക്കാരുടെ കഥയും കൂടുതൽ മികച്ച് നിൽക്കുന്നുണ്ട്, ലഫ്റ്റനൻറ് കമാൻഡർ അർമാൻ എന്ന നായകവേഷം സിനിമയുടെ ആകെത്തുകയിൽ ഗംഭീരമായിരുന്നു.
The raid redemption പോലുള്ള മുഴുനീള ആക്ഷൻ സിനിമകളിൽ നിന്ന് മാറി ആക്ഷൻ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന സിനിമയാണിത്, പ്രൊഡക്ഷൻ ക്വാളിറ്റി സ്ക്രീനിൽ കാണാൻ സാധിക്കുന്ന ത്രില്ലിംഗായ രണ്ടു മണിക്കൂർ കമാൻ്റർ അർമാനൊപ്പം മൂന്ന് മിലിട്ടറി ഓപ്പറേഷൻസ് അനുഭവിച്ചറിയാം.
My Rating : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: