Search This Blog

1073. Kalandar Soğuğu

🔹"Kalandar Soğuğu"
(Cold of Kalandar)

Gnr :-  Drama
Lang :- തുർക്കിഷ്
 മുസ്തഫ കാര സംവിധാനം ചെയ്ത് 2015ൽ റിലീസ് ചെയ്ത ടർക്കിഷ് ഡ്രാമ ചിത്രമാണ് കോൾഡ് ഓഫ് കലണ്ടർ.  

ഒത്തിരി അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത വ്യത്യസ്തമായൊരു പശ്ചാത്തലത്തിലാണ് കഥ പറയുന്നത്.
സാധാരണ ജീവിതത്തിൽ നിന്നും മാറി മൗണ്ടയ്ൻ ഗ്രാമവും അത്തരമൊരു ചുറ്റുപാടും സ്ക്രീൻ എത്തിക്കുന്ന ഈ ചിത്രം മെഹ്മെത്തിന്റെയും കുടുംബത്തിന്റെയും ഇമോഷൻസിലൂടെയാണ് 
കഥ പറയുന്നത്.
പർവ്വതങ്ങളും അവിടുത്തെ ജനതയും കാറ്റും മഴയും തണുപ്പും ചൂടും ബുദ്ധിമുട്ടുകളുമടക്കം കഥാപശ്ചാത്തലത്തിൽ കഥാപാത്രങ്ങളെ അനുഭവിക്കുന്ന ഇമോഷൻസ് കാണുമ്പോൾ നമ്മളിലേക്കും പകരുന്നുണ്ട് ചിത്രം. 
മെഹ്മത്തിനൊപ്പം അയാളുടെ ആ ചെറിയ ഷെൽട്ടറിൽ രണ്ടുമണിക്കൂർ ജീവിച്ച ഫീൽ നൽകുന്ന ചിത്രമാണ്
കോൾഡ് ഓഫ് കലണ്ടർ.

വേഗത കുറഞ്ഞ ആഖ്യാനം ചിലപ്പോൾ മടുപ്പിക്കാം, എന്നിരുന്നാലും ഒരുപക്ഷേ ഗംഭീരമായ വിഷ്വൽ ട്രീറ്റ് സിനിമയെ കണ്ടു തീർക്കാൻ സഹായിക്കും.

My Rating : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: