Search This Blog

Thoughts on🔹" BAD SISTER "

🔹" BAD SISTER "

Gnr :- Thriller
Lang :- English 2015
🔹 ഇതൊക്കെ നമ്മുടെ നാട്ടിലെങ്ങാനും ഇറങ്ങിയിരുന്നെങ്കിൽ പാതിരിയും വികാരിയും വിശ്വാസികളും അവരവരുടെ വികാരങ്ങൾ പ്രകടിപ്പിച്ചേനെ....

ഒരു കതോലിക്ക ബോഡിങ് സ്കൂളിന്റെ പശ്ചാത്തലത്തിൽ
അവിടുത്തേ മികച്ച സ്റ്റുഡന്റും ഏവരുടേയും പ്രിയപ്പെട്ടവനും റോക്ക്സ്റ്റാറുമായ ജേസനിലുടെയാണ് ചിത്രം കഥപറയുന്നത്.
അവന്റെ സഹോദരി സോയ്യും കാമുകിയും അവന്റെ ക്ലാസിലാണ് പഠിക്കുന്നത്.
ഇവിടേക്ക് പുതുതായ് എത്തുന്ന ടീച്ചറാണ് സിസ്റ്റർ സോഫിയ.
നോട്ടത്തിലും ഭാവത്തിലും പിശകാണ് പരിശുദ്ധ വസ്ത്രമണിഞ്ഞ ഈ സിസ്റ്റർ.
ജേസന്റെ സഹോദരി സോയ്ക്ക് ആദ്യ കാഴ്ച്ചയിൽ തന്നെ സിസ്റ്ററിനെ സംശയം തോന്നുകയും പിന്നീട് അവൾ അവരെ ശ്രദ്ധിക്കുകയും ചെയ്യുന്നു.

സ്വഭാവത്തിൽ നിഗൂഢതകളുള്ള ഈ സിസ്റ്ററിന് ജേസനോട് പ്രത്യേകമായ അടുപ്പം തോന്നുന്നു, ശേഷം അവനെ വശീകരിക്കാൻ കഴിയുന്നതെല്ലാം അവർ ചെയ്യുന്നു. ശരീരം കാണിച്ചും മറ്റുള്ളവരെ ഉപദ്രവിച്ചും സോഫിയ ലക്ഷ്യം നേടുവാൻ ശ്രമിക്കുന്നു.  
ആ ശ്രമം പിന്നീട് സെക്സിലേക്കും വയലൻസിലേക്കും കടക്കുന്നതോടെ കഥ ത്രില്ലിംഗാവുന്നുണ്ട്.

പ്രധാന താരമായ സിസ്റ്ററും ജേസനും മികച്ച രീതിയിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. മിസ്റ്ററിയിൽ പൊതിഞ്ഞ സിസ്റ്റർ സോഫിയ എന്ന വേഷം ആ നടിയിൽ സേഫായിരുന്നു.
വേഗതയുള്ള ആഖ്യാനമാണ് ചിത്രം സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ 1.30 മണിക്കൂർ ബോറടിക്കാതെ കണ്ടിരിക്കാം ഈ ചിത്രം.

എടുത്തു പറയേണ്ട മേന്മയിലൊന്നാണ് എഡിറ്റിംഗ്. 
ക്ലൈമാക്സിലെ സീനുകൾ ശരാശരിയിൽ ഒതുങ്ങിയെങ്കിലും കണ്ണിന് കുളിരേകി കണ്ടിരുത്തുന്ന കൊള്ളാവുന്ന ത്രില്ലർ തന്നെയാണ് ബാഡ് സിസ്റ്റർ.

"My Rating :-  3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr

No comments: