Thoughts on🔹" Bluebeard "
🔹" Bluebeard "
Gnr :- Crime thriller
Lang :- കൊറിയൻ 2017
സ്ലോ-പേസ്ഡ് ത്രില്ലർ പ്രേമികൾ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രം, വികാര തീവ്രമായ ക്ലൈമാക്സ് കിളിപാറുന്ന അവതരണ മികവിനാൽ ചിന്തിപ്പിക്കുന്നുണ്ട്.
സീയൂങ് ഹുൻ എന്ന ഡോക്ടറിലൂടെയാണ് ചിത്രം കഥ പറയുന്നത്. സ്വന്തമായ് ക്ലിനിക്ക് നടത്തിയെങ്കിലും കടബാധ്യതകളാൽ അത് ഉപേക്ഷിച്ച് മറ്റൊരു ക്ലിനിക്കിൽ ഡോക്ടർ ആയ് ജോലിച്ചെയ്ത്കൊണ്ടിരിക്കുന്ന സീയൂങ് ഒരു ദിവസം തന്റെ വീട്ടുടമസ്ഥനെ ചികിത്സിച്ച് കൊണ്ടിരിക്കുമ്പോൾ അബോധാവസ്ഥയിൽ അയാൾ പിറുപിറുക്കുന്നത് ശ്രദ്ധിക്കാനിടയാകുന്നു.
നാടിനെ നടുക്കിയ ഒരു കൊലപാതകത്തേ പറ്റിയാണ് അയാൾ പറഞ്ഞു കൊണ്ടിരുന്നത്.
സംശയം തോന്നിയ ഡോക്ടർ അയാളെ പിന്തുടരുന്നു, തുടർന്ന് ഡോക്ടറുടെ ഭാര്യയെ കാണാതാകുന്നു. ആ കേസ് ഡോക്ടറിൽ ചെന്നെത്തുന്നു.
ഒരു സീറ്റ് എഡ്ജ് ത്രില്ലർ ചിത്രമല്ല ബ്ലൂബിയേർഡ്, എന്നാൽ കഥാപരമായ് യാതൊരു ഹിന്റും തരാതെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നുണ്ട് ഈ ചിത്രം.
പ്രധാന താരങ്ങളെല്ലാം മികച്ച പ്രകടനമായിരുന്നു,
കണ്ട് തീർന്നാലും ചില ചോദ്യങ്ങൾ അവശേഷിപ്പിക്കുന്ന ഈ ചിത്രം
ആലോചിച്ചാൽ ഉത്തരങ്ങളും ലഭിക്കുന്ന തരത്തിലാണ് ഒരുക്കിയിട്ടുള്ളത്.
"My Rating :- 3.5/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEzr
No comments: