ലജ്ജാവഹം NO_01
സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ!
-YaduEZr
🔹 #ലിറ്റിൽ_സൂപ്പർമാൻ
മുക്കം പീസി തീയേറ്ററിൽ നിന്ന് ആദ്യ ദിവസം ആദ്യ ഷോ കണ്ടിറങ്ങിയ, വിനയൻ സംവിധാനം ചെയ്ത 3D ചിത്രമാണ് "ലിറ്റിൽ സൂപ്പർമാൻ".
ഒരു സിനിമയെന്ന രീതിയിൽ എല്ലാവശവും ഒരുപോലെ മോശമാക്കിയ പാതാളം ലെവൽ തട്ടിക്കൂട്ടാണ് ഈ ചിത്രം.
ഒരാഴ്ച തികയ്ക്കാതെ വാഷൗട്ട് ആയ ഈ സിനിമ ഒരാഴ്ച കൊണ്ട് തീയേറ്ററിൽ നിന്ന് പിൻവലിച്ചു എന്ന രീതിയിൽ പരസ്യം കണ്ടിരുന്നു, അതുകൊണ്ടുതന്നെ വന്നതും പോയതും ചിലർ അറിഞ്ഞിട്ട് തന്നെയില്ല. TVയിലോ സോഷ്യൽ മീഡിയയിലോ ചിത്രത്തെക്കുറിച്ച് പിന്നീട് പറഞ്ഞു കേട്ടതുമില്ല.
കുറച്ചു ദിവസങ്ങൾക്ക് മുൻപ് ഒരു യൂട്യൂബ് ചാനലിൽ സിനിമയുടെ ഫയൽ കിടക്കുന്നത് കണ്ടു. വിനയനെ വിനയത്തോടെ സ്മരിച്ച് ലിറ്റിൽ സൂപ്പർമാനെ ലജ്ജാവഹം NO_1 ആയ് തിരഞ്ഞെടുക്കുന്നു.
പാഷാണം ഷാജിയുടെ ഇഞ്ചിഞ്ചായ് കൊട്ടകയിലിട്ട് വെട്ടികൊല്ലുന്ന കോമഡി തട്ടിക്കൂട്ടും VFXൻ്റെ വൃത്തികെട്ട വെർഷനുമെല്ലാമായ് ഈ സിനിമ ഒരുകാലത്തും മറക്കാനാകാത്ത തീയേറ്റർ എക്സ്പീരിയൻസ് നൽകിയ അറുബോറനാണ്.
അസഹനീയമാണ്. അരോചകമാണ്.
➖➖➖➖➖➖➖➖➖➖➖
റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.
NEXT- #ലജ്ജാവഹം_NO_02
No comments: