Thoughts on🔹 "ഗ്യാംങ്ലീഡർ"
🔹 "ഗ്യാംങ്ലീഡർ"
Gnr :- COMEDY THRILLER
Lang :- തെലുഗു
ഏറ്റവും ഇഷ്ടപ്പെട്ട ജോണർ ഏതാണെന്ന് ചോദിച്ചാൽ എൻറെ ഉത്തരം ത്രില്ലർ എന്നാണ്, അതിൽ തന്നെ എന്നെ ഏറ്റവും ഇഷ്ട്ടപ്പെടുത്തുക കോമഡി ത്രില്ലറുകളാണ്.
കുറച്ചു നാളുകൾക്കു ശേഷം ഈ ജോണറിലുള്ള ഒരു പെർഫെക്ട് എന്റർടൈനർ ഇന്ന് കണ്ടു. ഗ്യാംങ്ലീഡർ.
"My Rating : 4/5"
"ജേഴ്സി" എന്ന അത്യുഗ്രൻ സിനിമയ്ക്ക് ശേഷം ഞാൻ കാണുന്ന നാനി ചിത്രമാണിത്.
"24, ഹലോ" എന്നീ ചിത്രങ്ങൾക്കുശേഷം വിക്രം K കുമാറിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഈ ചിത്രം ഏതൊരു പ്രേക്ഷകനെയും ബോറടിപ്പിക്കാതെ കണ്ടിരുത്തും.
350 കോടിയുടെ ഒരു ബാങ്ക് മോഷണം, 6 പേർ പ്ലാൻ ചെയ്തു നടത്തിയ ആ മോഷണം 5 പേരെയും കൊന്ന് മുഴുവൻ പണവുമായി ഒരാൾ മുങ്ങുന്നു. ഒരു വർഷത്തിനുശേഷം മരിച്ച അഞ്ചു പേരുടെയും പ്രിയപ്പെട്ടവർ കൊലയാളിയെ കണ്ടുപിടിച്ച് കൊല്ലാൻ ആസൂത്രണം ചെയ്യുന്നു, ഇതിനായി സഹായത്തിന് റിവഞ്ച് ത്രില്ലർ നോവലുകൾ എഴുതുന്ന പെൻസിൽ പാർത്ഥസാരഥി എന്ന എഴുത്തുകാരനെ സഹായത്തിനു വിളിക്കുന്നു.
തുടർന്ന് സംഭവിക്കുന്ന കാര്യങ്ങളെ ഒരു ത്രില്ലറായി ഒരുക്കിയിരിക്കുകയാണ് ഈ ചിത്രം.
അനിരുദ്ധ് ഒരുക്കിയ പശ്ചാത്തല സംഗീതം ഈ ചിത്രത്തെ വേറൊരു ലെവലിൽ കൊണ്ടെത്തിക്കുന്നുണ്ട്. കൂടാതെ നാനിയുടെ അനായാസേനയുള്ള പ്രകടനവും കാഴ്ചയെ ഇഷ്ട്ടം കൂട്ടുന്നുണ്ട്.
അനാവശ്യ ഫൈറ്റോ ഓവർ മെലോഡ്രാമയോ ചളി കോമഡികളോ കഥാഗതിയെ ബാധിക്കുന്ന ടിപ്പിക്കൽ ലൗ ട്രാക്കോ ഇല്ലാതെ ഒരേ താളത്തിൽ പോകുന്ന ആദ്യ പകുതിയും ത്രില്ലറിലേക്ക് വഴിമാറുന്ന രണ്ടാം പകുതിയും ചിത്രത്തിന് യോജിച്ച ക്ലൈമാക്സുമായി ഈ ഗ്യാംങ്ലീഡർ നല്ലൊരനുഭവമായി മാറി.
ലോജിക് നോക്കി കാണേണ്ട സിനിമയല്ല ഇത്. അതുകൊണ്ടുതന്നെ കണ്ടാസ്വദിച്ചു മറക്കുക.
"My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
നാനിയുടെ ഏറ്റവും മികച്ച പടം കുടുംബത്തോടൊപ്പം ഇപ്പോഴും കാണാറുണ്ട്.
ReplyDelete