Search This Blog

ലജ്ജാവഹം NO_03

സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ! 
🔹 മോഹൻലാൽ

ഇടി എന്ന ശരാശരി സിനിമ തീയറ്ററിൽ ഒരു മോശമനുഭവം തന്നെയായിരുന്നു, അതേ സംവിധായകൻ രണ്ടാം ചിത്രം മഞ്ജുവാര്യർ - ഇന്ദ്രജിത്ത് കോംബോയിൽ മോഹൻലാൽ എന്ന് പേരുമിട്ട് വമ്പൻ പ്രമോഷൻ കൊടുത്ത് തീയേറ്ററിൽ എത്തിച്ചപ്പോൾ, അതിന് ഒരു ശരാശരി സിനിമാപ്രേമിയിൽ ഉണ്ടായേക്കാവുന്ന എല്ലാ പ്രതീക്ഷയും വച്ചാണ് ടിക്കറ്റെടുത്തത്. എൻ്റമ്മോ, കൊല്ലാകൊലയായിരുന്നു രണ്ടരമണിക്കൂർ ഈ പടുദുരന്തപടം എനിക്ക് നൽകിയത്. കോഴിക്കോട് ശ്രീ തീയേറ്ററിലെ നാല് കസേര കീറി പുറത്തിറങ്ങിയിരുന്നെങ്കിലെന്ന് തോന്നിയെങ്കിലും CCTVയെ ഓർത്ത് സംവിധായകൻ്റേയും വാര്യരേയും മനസ്സിലോർത്ത് പടം കണ്ടിറങ്ങിയത് ഇന്നും ഓർക്കുന്നു.

യഥാർത്ഥ മോഹൻലാലിനെ ഒരുപരിധിവരെ ആൻറണി പെരുമ്പാവൂർ ഊറ്റുന്നുണ്ട്, പോരാത്തതിന് ഏഷ്യാനെറ്റും. അതും പോരാത്തതിന് കീശ വീർപ്പിക്കാൻ ഒരു സംവിധായകനും പ്രൊഡ്യൂസറും ഇറങ്ങി തിരിച്ചപ്പോൾ ഉണ്ടായ സിനിമയാണിത്. അല്ല
ഇതിനെയൊന്നും സിനിമ എന്ന് വിളിക്കാനും സാധിക്കില്ല, അത്രമേൽ വൃത്തികെട്ട , അരോചകമായ രണ്ട് രണ്ടരമണിക്കൂറുള്ള എന്തോ ഒരു സാധനം!

@YaduEZr

റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.

NEXT- #ലജ്ജാവഹം_NO_04

No comments: