Search This Blog

ലജ്ജാവഹം NO_04

സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ! 
🔹 ദേവി 2

 പ്രതീക്ഷിക്കാതെ കണ്ട തെറ്റില്ലാത്ത സിനിമയായിരുന്നു ദേവി. റിലീസ് സമയത്ത് കണ്ട ആ സിനിമ പിന്നീട് കാണുകയും ചെയ്തിട്ടില്ല. ദേവി 2 എന്ന പേരിൽ രണ്ടാം ഭാഗം വന്നപ്പോൾ മുന്നും പിന്നും നോക്കാതെ ആദ്യദിവസം കോഴിക്കോട് റീഗൽ തിയേറ്ററിൽനിന്ന് ടിക്കറ്റ് എടുക്കുകയും രണ്ടരമണിക്കൂർ ഈ പടുലോകദുരന്തവധം ക്ഷമയുടെ നെല്ലിപ്പലക കാണിച്ചുതരികയും ചെയ്തു.

പ്രഭുദേവ , തമന്ന എന്നിവരുടെ മാത്രമല്ല ഇതിൽ അഭിനയിച്ച ഓരോരുത്തരുടെയും എക്കാലത്തേയും മോശം പ്രകടനവും സിനിമയും തന്നെയായിരിക്കും ദേവി 2.

@yaduEZr

റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.

NEXT- #ലജ്ജാവഹം_NO_05

No comments: