Search This Blog

ലജ്ജാവഹം NO_05

സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ! 
🔹 തട്ടുംപുറത്ത് അച്ചുതൻ

വർഷങ്ങളുടെ എക്സ്പീരിയൻസുള്ള, വമ്പൻ വിജയങ്ങൾ സ്വന്തം കരിയറിലുള്ള, ലാൽ ജോസിനെ പോലൊരു സംവിധായകന് അധപതിക്കാൻ സാധിക്കുന്നതിൻ്റെ അവസാനമാണ് തട്ടുംപുറത്ത് അച്യുതനെന്ന ഈ നാണംകെട്ട സിനിമ.

പ്രേതം 2, തട്ടുംപുറത്ത് അച്യുതൻ ഇത് രണ്ടും ഒരേ ദിവസം കണ്ട സിനിമകളാണ്. എല്ലാതരത്തിലും നിരാശപ്പെടുത്തിയ രണ്ട് സിനിമകൾ. പരസ്യത്തിന് ഇടയ്ക്ക് TVയിലോ ഫോർവേഡ് ബട്ടൺ ഉപയോഗിച്ച് MX പ്ലെയറിലോ കണ്ടു തീർക്കുന്നത് പോലെയല്ല രണ്ടു രണ്ടര മണിക്കൂർ ഈ വൃത്തികെട്ട സാധനം കൊട്ടകയിലിരുന്ന് കാണുന്നത്. അതൊരു ദുരന്താനുഭവം തന്നെയാണ്. 

ആർക്കോ വേണ്ടി പടച്ചുവിട്ട ഈ സിനിമയിൽ
 തെറ്റില്ലാത്ത 2 പാട്ടുകൾ 
മാറ്റിനിർത്തിയാൽ തട്ടുംപുറത്ത് അച്യുതൻ എന്ന ഈ തട്ടിക്കൂട്ട് അസഹനീയവും അരോചകവുമാണ്.

@yaduEZr

റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.

NEXT- #ലജ്ജാവഹം_NO_06

No comments: