Search This Blog

ലജ്ജാവഹം NO_06

സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ! 
🔹 ലോക്പാൽ

മുക്കം പിസി തിയേറ്ററിൽ നിന്ന് ഈ സിനിമ കാണുമ്പോഴും, കണ്ടിറങ്ങിയപ്പോഴും പിന്നീട് ചാനൽ മാറ്റുന്നതിനിടെ അമൃത ടിവിയിൽ ഈ സിനിമ കാണിക്കുന്നത് കണ്ടപ്പോഴും 
മനസ്സിൽ തോന്നിയ കാര്യമാണ്, 
യഥാർത്ഥത്തിൽ ഇത്  സിനിമയോ അതോ സിനിമയെന്നും പറഞ്ഞ് തിയേറ്ററിലെത്തിയ മറ്റെന്തെങ്കിലും ആണോ.

ഒരു വശവും നല്ലതല്ലാത്ത പടുലോകദുരന്തമാണ് ലോക്പാൽ. അവതരണമോ പ്രകടനമോ എന്തുതന്നെ എടുത്തു നോക്കിയാലും ഒരു സീരിയൽ നിലവാരം പോലുമില്ലാത്ത അറുബോറൻ സിനിമ.

മാസ്റ്റർ ഡയറക്ടർ ജോഷി ഇത്ര അധപ്പതിച്ച ഒരു സിനിമ എടുക്കുമെന്ന് ഒരാൾ പോലും കരുതില്ല (ഇതും സലാം കാശ്മീരും ലൈല ഓ ലൈലയും തീയേറ്ററിൽ നിന്ന് കണ്ട ഞാൻ പിന്നീടൊരു പൊറിഞ്ചുമറിയംജോസ് ജോഷിയിൽ നിന്ന് പ്രതീക്ഷിക്കില്ലല്ലോ, ആഹാ ബിരിയാണി, ബിരിയാണി). 

അലക്സാണ്ടർ ദി ഗ്രേറ്റ് പോലുള്ള സിനിമകൾ തീയേറ്ററിൽ നിന്ന് കണ്ടു ഉറങ്ങിയപ്പോഴും എന്നെ സംബന്ധിച്ച് വലിയൊരു നിരാശ ഉണ്ടായിരുന്നില്ല, പക്ഷേ അന്നേവരെയുള്ള നിരാശയുടെ പടുകുഴി കണ്ട മോഹൻലാൽ സിനിമയായിരുന്നു ലോക്പാൽ, അതിനുള്ള പ്രധാന കാരണം സിനിമയിൽ അർപ്പിച്ച പ്രതീക്ഷ തന്നെയാണ്. 
(വാമനപുരം ബസ്റൂട്ടിനേക്കാൾ മോഹൻലാലിൻ്റെ കരിയറിലെ ഏറ്റവും മോശം സിനിമയായി ഞാൻ തിരഞ്ഞെടുക്കുക ലോക്പാലിനെ തന്നെയാണ്). ഇതുപോലുള്ള സിനിമകൾ ഉണ്ടാകരുത്, ഉണ്ടാകരുത്.

@Yadu EZr

റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.

NEXT- #ലജ്ജാവഹം_NO_07

No comments: