ലജ്ജാവഹം NO_07
സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ!
🔹 ആകാശഗംഗ 2
മികച്ച ഒരുപാട് സിനിമകൾ സംവിധാനം ചെയ്ത വർഷങ്ങളുടെ പരിചയസമ്പത്തുള്ള സംവിധായകൻ വിനയൻ
ആകാശഗംഗ എന്ന സൂപ്പർഹിറ്റിന് രണ്ടാം ഭാഗമൊരുക്കിയപ്പോൾ ഞാൻ അന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും മോശം അനുഭവമായിരുന്നു എനിക്ക് ലഭിച്ചത്.
വിനയൻ ഇതിനെ 'സിനിമ' എന്ന് വിളിച്ചാൽ പരിപ്പുവടയെ നമുക്ക് പട്ടരെന്ന് വിളിക്കേണ്ടി വരും. അത്രയ്ക്ക് അധപ്പതിച്ച അരോചകമായ ദയനീയമായ സിനിമയാണ് ആകാശഗംഗ 2.
ഒരുതരത്തിലും നല്ലതെന്ന് പറയാൻ ഒന്നുമില്ലാത്ത മാമലപടുലോകദുരന്തമാണിത്. സിനിമയെ മാത്രമല്ല തീയേറ്ററിനെ തന്നെ മടുപ്പിച്ച വൃത്തികെട്ട സൃഷ്ട്ടി. ആർക്കു വേണമെങ്കിലും എന്തുവേണമെങ്കിലും ഷൂട്ട് ചെയ്ത് സിനിമയുടെ ഫോർമാറ്റിലാക്കി സെൻസറിംഗ് കഴിഞ്ഞ് തീയേറ്ററിൽ എത്തിക്കാം, ആ ഒരു പ്രിവിലേജ് എത്രത്തോളം ചൂഷണം ചെയ്യാം അതിൻറെ അവസാനം കണ്ട സിനിമയാണിത്.
@YaduEZr
റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.
NEXT- #ലജ്ജാവഹം_NO_08
No comments: