ലജ്ജാവഹം NO_08
സിനിമയെന്ന പേരും പറഞ്ഞ് ഞാൻ തീയേറ്ററിൽ നിന്നും കണ്ട ഒന്നിനും കൊള്ളാത്ത 10 സിനിമകളെ പരിചയപ്പെടുത്തുകയാണിവിടെ!
🔹 ബിഗ്ബ്രദർ
മലയാളത്തിൻറെ മെഗാസ്റ്റാർ മമ്മൂട്ടിയാണെന്നാണ് പുള്ളേര് പറേണത് . അഭിനയം കൊണ്ടും ആരാധക പിന്തുണയും മറ്റെന്തിനെക്കാളും മുകളിൽ ബ്രാൻഡ് മാർക്കറ്റുമുള്ള മോഹൻലാൽ എന്ന അഭിനേതാവിനോളം മെഗാസ്റ്റാർ പദവിക്ക് അർഹനായ മറ്റൊരാൾ ഇന്നില്ല (അംഗീകരിക്കാത്തവർക്ക് ഈ അഭിപ്രായം വിട്ടുകളയാം).
ഇതേ മോഹൻലാൽ ഒരു നിശ്ചിത ഗ്യാപ്പിട്ട് ഒന്നിനും കൊള്ളാത്ത ചില ചിത്രങ്ങളിൽ തലവച്ച് കൊടുക്കാറുണ്ട്, വാമനപുരം ബസ്റൂട്ടും ഭഗവാനും അലക്സാണ്ടർ ദി ഗ്രേറ്റും റെഡ്ചില്ലീസും തുടങ്ങി വെളിപാടിൻറെ പുസ്തകവും നീരാളിയും കടന്ന് അദ്ദേഹത്തിൻറെ ആ കരിയർ ബിഗ്ബ്രദറിൽ എത്തിനിൽക്കുമ്പോൾ 40 വർഷത്തേ കരിയറിലെ ഏറ്റവും മോശം സിനിമയും പ്രകടനവുമായി ബിഗ്ബ്രദർ ഒന്നിനും കൊള്ളാത്ത പടുലോകദുരന്ത സിനിമകളുടെ ലിസ്റ്റിൽ മുൻനിരയിൽ സ്ഥാനംപിടിക്കും.
ലജ്ജാവഹം എന്ന വാക്ക് എന്തുകൊണ്ടും അനുയോജ്യമായ സിനിമ കൂടിയാണ് ബിഗ്ബ്രദർ. അത്രയ്ക്ക് അധപതിച്ച സിനിമാനുഭവം.
മോഹൻലാലിൻ്റേയോ ഇതിൽ പ്രവർത്തിച്ച മറ്റുള്ളവരുടെയോ മാത്രമല്ല
മലയാള സിനിമയുടെ ഏറ്റവും മോശം സിനിമകളിൽ ബിഗ്ബ്രദർ എന്നും സ്ഥാനം പിടിച്ചിരിക്കും.
@YaduEZr
റേറ്റിംഗ് O/5 നിലയിലുള്ള ചിത്രങ്ങളെയാണ് പരിചയപ്പെടുത്തുന്നത്, അതുകൊണ്ട് ഇവയെ കാണാതിരിക്കാൻ ശ്രമിക്കുന്നതാകും നല്ലത്.
NEXT- #ലജ്ജാവഹം_NO_9
No comments: