Search This Blog

Thoughts on🔹" THE GANGSTER THE COP THE DEVIL "



🔹" THE GANGSTER THE COP THE DEVIL "

Gnr :- Action Thriller
Lang :- കൊറിയൻ
ഡോണിന്റെ ശത്രുക്കൾ ചെയ്ത തെറ്റെന്താണെന്ന് വെച്ചാൽ, അവർ ഡോണിന്റെ ശത്രുക്കളായി എന്നതാണ്🔥

പേര് സൂചിപ്പിക്കുന്നതുപോലെ ഒരു അടാർ ഡോൺ, ബുദ്ധിമാനായ ഒരു പോലീസുകാരൻ, ഒപ്പം ഒരു സീരിയൽ കില്ലറും.

ഒരു മൾട്ടിസ്റ്റാർ സിനിമ കാണുന്നതുപോലെ മൂന്ന് കഥാപാത്രങ്ങളെ പ്രേക്ഷകന് മുന്നിലേക്ക് കൊണ്ടുവരികയാണ് ഈ സിനിമ.

''My Rating : 4/5"

നഗരത്തെ വിറപ്പിച്ചുകൊണ്ട് യാതൊരു മനസ്സാക്ഷിയും ഇല്ലാതെ ആളുകളെ കൊന്നുതള്ളുന്ന സീരിയൽ കില്ലറിലൂടെയാണ് സിനിമ തുടങ്ങുന്നത്, ഇതേസമയം തന്നെ നിയമവിരുദ്ധ ബിസിനസുകളും അതുവഴി വഴി ആളുകളെ കൊന്നു തള്ളുകയും ചെയ്യുന്ന സ്ഥലത്തെ പ്രധാന ഡോൺ പ്രേക്ഷകന് മുന്നിലേക്ക് എത്തും. 
ഇവരെ രണ്ടുപേരെയും പിടികൂടാനായി അഹോരാത്രം പരിശ്രമിക്കുന്ന ഒരു പോലീസുകാരനും എത്തുമ്പോൾ സിനിമ ട്രാക്കിലേക്ക് കയറുകയാണ്....

എന്നാൽ ഈ ട്രാക്കിൽ ഇങ്ങനെ ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരു രാത്രി സീരിയൽ കില്ലറുടെ ഇര നമ്മുടെ ഡോൺ ആയി മാറുകയാണ്. 
തന്റെ സ്ഥിരം ശൈലിയിൽ കഠാരയുമെടുത്ത് ആളറിയാതെ ഡോണിന്റെ നെഞ്ചിലേക്ക് കുത്തി ഇറക്കിയപ്പോൾ പിന്നെ കാണേണ്ട കാഴ്ചയാണ് സിനിമ സമ്മാനിക്കുന്നത്...

വ്യത്യസ്തമായ ഒരു കഥാഗതിയാണ് സിനിമയ്ക്കുള്ളത്. അതുകൊണ്ടുതന്നെ കണ്ടിരിക്കാൻ നല്ല രസമായിരുന്നു.

അനാവശ്യമല്ലെങ്കിൽ കൂടി അത്യാവശ്യത്തിന് വയലൻസ് രംഗങ്ങൾ സിനിമയിലുണ്ട്. 

പ്രധാന കഥാപാത്രങ്ങളുടെ മിന്നുന്ന പ്രകടനം ആണ് സിനിമയുടെ പ്രധാന ആകർഷണം. ട്രെയിൻ ടു ബുസാനിലൂടെ കൊറിയൻ സിനിമ പ്രേമികൾക്ക് ഇഷ്ടതാരമായി മാറിയ Ma Dong-seok ന്റെ ഡോൺ വേഷവും ക്ലൈമാക്സിലെ കിടുക്കാച്ചി പ്രകടനവും എടുത്തുപറയേണ്ട മേന്മയാണ്.

കൊറിയൻ സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഈ വർഷം ലഭിച്ച മികച്ച സിനിമയാണിത്.
 
''My Rating : 4/5"

No comments: