Search This Blog

Thoughts on 🔹"Mathu Vadalara"

മനസ്സറിഞ്ഞു ചിരിച്ചു പോകുന്ന വൺലൈൻ കോമഡികൾ, ബോറടിപ്പിക്കാത്ത ആഖ്യാനം, അധികം കണ്ടു ശീലിച്ചിട്ടില്ലാത്ത കഥ, എല്ലാത്തിനുമുപരി ഒരുപറ്റം മികച്ച ട്വിസ്റ്റുകൾ.

🔹"മധ വടലാര"

Gnr :- Comedy Thriller 
Lang :-  തെലുഗു
ഒരു റൂമിൽ താമസിക്കുന്ന മൂന്നു സുഹൃത്തുക്കൾ, അതിൽ രണ്ടുപേർ ഡെലിവറി ബോയ്സും മറ്റേയാൾ രാവിലെ മുതൽ രാത്രി വരെ സിനിമകൾ കണ്ടു ചുമ്മാ ഇരിക്കുന്നവനും. 
കിട്ടുന്ന ശമ്പളം കൊണ്ട് വാടകയും ബില്ലും അടച് തീരുമ്പോൾ വീണ്ടും ദാരിദ്ര്യത്തിൽ എത്തിച്ചേരുന്ന ഇവരുടെ അവസ്ഥയിലാണ് ചിത്രം തുടങ്ങുന്നത്.

COD ആയ് വരുന്ന പ്രൊഡക്റ്റുകളിൽ കസ്റ്റമർ പണം നൽകുമ്പോൾ അവർ കാണാതെ അതിൽ നിന്ന് നോട്ടുകൾ അടിച്ചു മാറ്റുക.
അതുവഴി ഈസിയായി പണം സമ്പാദിക്കാം എന്ന് മനസ്സിലാക്കി അത് പരീക്ഷിച്ചുനോക്കുന്ന നായകൻ. എന്നാൽ ഈ തട്ടിപ്പ് പിടിക്കപ്പെടുന്നു. തുടർന്ന് രക്ഷപ്പെടാൻ വേണ്ടി തട്ടിമാറ്റി തള്ളുന്നതിനിടെ ആള് തട്ടിപ്പോകുന്നു. പിന്നീട് തെളിവു നശിപ്പിക്കലും അന്വേഷണവുമായി കഥ സഞ്ചരിക്കുന്നത് വമ്പൻ ട്വിസ്റ്റുകളിലൂടെയാണ്.

കഴിഞ്ഞ വർഷം റിലീസ് ചെയ്ത ഏജൻറ് സായി ശ്രീനിവാസ ആത്രേയ പോലെ ചെറിയ ബഡ്ജറ്റിൽ തമാശയ്ക്കും ത്രില്ലിനും ഒരുപോലെ സ്കോപ്പ് കൊടുത്ത് കാണുന്ന പ്രേക്ഷകനെ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയാണ് മധു വടലാര.

ചിത്രത്തിൽ ഇടയ്ക്കിടയ്ക്ക് വന്നു പോകുന്ന സീരിയൽ രംഗമുണ്ട്, വളരെ മനോഹരമായിരുന്നു അത്. 
രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രം രണ്ടു സെക്കൻഡ് പോലും ബോറടിപ്പിക്കുന്നില്ല. ഇതുകൊണ്ടുതന്നെ കോമഡി ത്രില്ലർ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കണ്ടാസ്വദിക്കാം.

"My Rating : 4/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: