Thoughts on🔹 "അസുർ"
ഏഴ് മണിക്കൂറിലധികം ദൈർഘ്യമുള്ള ഒരു ഇന്ത്യൻ സീരീസ്. ആദ്യ സീസൺ ഒരൊറ്റയിരിപ്പിന് കണ്ടു തീർത്ത് രണ്ടാം സീസണിന് വെയിറ്റ് ചെയ്യുകയാണ്.
ഇന്ത്യൻ വെമ്പ് സീരീസിൽ ഏറ്റവും മികച്ചത് എന്ന് നിസ്സംശയം പറയാം...
🔹 "അസുർ"
Gnr :- Thriller
Lang :- ഹിന്ദി
ക്രൂരമായൊരു കൊലപാതകം കാണിച്ചാണ് ചിത്രം തുടങ്ങുന്നത്, അന്വേഷണത്തിൽ ഇതേ പാറ്റേണിൽ രണ്ട് കൊലപാതകങ്ങൾ കൂടി കണ്ടെത്തുന്നു. ഇത്തവണ മരിച്ചത് അന്വേഷണ ഉദ്യോഗസ്ഥൻ്റെ ഭാര്യ കൂടിയാണ്. അതെ പ്രത്യേക മോട്ടീവ് ഉള്ള ഒരു സീരിയൽ കില്ലർ കഥയിലേക്ക് രംഗപ്രവേശനം ചെയ്യുന്നു.
CBI ജോലിയിൽ നിന്നും രാജിവെച്ചു ഫോറൻസിക് മേഖലയിൽ അധ്യാപകനായ് വർക്ക് ചെയ്യുന്ന നിഖിൽ ഇന്ത്യയിലേക്ക് തിരിച്ചു വരികയും കേസ് ഏറ്റെടുക്കുകയും ചെയ്യുന്നതോടു കൂടി ദേവനും അസുരനും നേർക്കുനേർ എത്തുകയാണ് .
ഹിന്ദു മിത്തോളജിയും അതിലൂടെ പറയുന്ന വിഷയവുമാണ് ചിത്രം സംസാരിക്കുന്നത്, മുൻപൊന്നും കണ്ടിട്ടില്ലാത്ത ഒരു കഥയായതിനാൽ കാണുന്ന പ്രേക്ഷകനും ആ ഒരു പുതുമ ലഭിക്കും.
അതിഗംഭീര പ്രകടനമാണ് കഥാപാത്രങ്ങളെല്ലാം കാഴ്ചവച്ചിട്ടുള്ളത്.
DJ എന്ന കഥാപാത്രം അവതരിപ്പിച്ച അഭിനേതാവ് പല ലെയറുകളുള്ള ആ കഥാപാത്രത്തെ വളരെ മികച്ചതാക്കിയിട്ടുണ്ട്. കൂടാതെ നിഖിൽ എന്ന നായക വേഷം ചെയ്തനടനും നന്നായിട്ടുണ്ട്. (ചില സീനുകളിൽ പ്രണവ് മോഹൻലാലിൻറെ മുഖച്ഛായ തോന്നിയത് എനിക്ക് മാത്രമാണോ എന്നറിയില്ല!)
ലോജിക്ക്പരമായ ചില പോരായ്മകൾ കണ്ടെത്താൻ സാധിക്കും, കൂടാതെ ഈ സീസൺ അവസാനിക്കുന്ന അരമണിക്കൂർ കുറച്ചുകൂടി മെച്ചപ്പെടുത്താമായിരുന്നു എന്നും ചിന്തിച്ചു. എന്നിരുന്നാൽ കൂടി ആകെത്തുകയിൽ കണ്ടിരിക്കേണ്ട ഒരു സീരീസാണ് ''അസുർ".
"My Rating : 4/5"
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
No comments: