Search This Blog

Thoughts on🔹 "ചാംമ്പ്യൻ"

കേരളത്തിലെ കൊറിയൻ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മാ ഡോങ് സീക്ക് (Ma Dong-seok). കൊറിയൻ ലാലേട്ടൻ എന്നുവരെ വിളിപ്പേരുണ്ട് ഇദ്ദേഹത്തിനിവിടെ (തടിയൻ ആയതുകൊണ്ടാണോ ആക്ഷൻ ചെയ്യുമ്പോഴുള്ള സ്ക്രീൻ പ്രസൻസ് കൊണ്ടാണോ എന്നറിയില്ല). 
അതെന്തായാലും പുള്ളിയും കൊള്ളാം പുള്ളി ചെയ്യുന്ന പടങ്ങളും കൊള്ളാം.

🔹 "ചാംമ്പ്യൻ"

Gnr :- Sports Drama 
Lang :-  കൊറിയൻ
ക്ലബ്ബുകളിലും സൂപ്പർമാർക്കറ്റുകളിലുമെല്ലാം സെക്യൂരിറ്റി ജോലിയുമായി ഒറ്റപ്പെട്ട് കഴിയുകയാണ് മാർക്ക്. 
താൻ ഇഷ്ടപ്പെട്ട് ചെയ്യുന്ന ഏക ജോലി പഞ്ചഗുസ്തി മാത്രമാണ്.  ഇതു മനസ്സിലാക്കിയ ജിൻക്കി എന്ന സുഹൃത്ത് മാർക്കിനെ പഞ്ചഗുസ്തി മത്സരങ്ങൾക്കായ് ഉപയോഗിക്കുന്നു. ഇതുവഴി പണമുണ്ടാക്കുക എന്നതാണ് അവൻ്റെ ലക്ഷ്യം.
ഇതിനോടൊപ്പം തന്നെ മാർക്ക് തൻ്റെ നഷ്ടപ്പെട്ട കുടുംബത്തേ അന്വേഷിക്കുകയും കണ്ടുപിടിക്കുകയും ചെയ്യുന്നു. തുടർന്ന് സംഭവിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.

വൈകാരികമായി പ്രേക്ഷകനെ കീഴ്പ്പെടുത്താൻ ഇമോഷണലി കണക്റ്റാക്കുന്ന സംഭാഷണങ്ങൾ കൊണ്ടും ക്യാരക്റ്ററെെസേഷൻ കൊണ്ടും മനോഹര രംഗങ്ങൾ ഒരുക്കുന്ന കൊറിയൻ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് ചാംമ്പ്യൻ ഉറപ്പായും ഇഷ്ടപ്പെടും.

- @YaduEZr

വളരെ ചെറിയ ദൈർഘ്യത്തിൽ ഉള്ള ഒരു നല്ല ചിത്രമാണിത്, അങ്ങിങ്ങായ് ചെറിയ പോരായ്മകൾ കണ്ടെത്താമെങ്കിലും ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരേയും തൃപ്തിപ്പെടുത്തുമെന്ന് കരുതുന്നു.

"My Rating : 3.5/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: