Search This Blog

thoughts

പണവും പണിയും മാത്രം നോക്കിയുള്ള INFATUATION പ്രണയമല്ല, കൊന്ന് തീർക്കേണ്ടി വരുന്നതിനേയും പ്രണയമെന്ന്  വിളിക്കരുത്.
ഒരാൾ ഒരാളെ കൊല്ലുവാനും.. സ്വയം മരിക്കുവാനും തയ്യാറാകണമെങ്കിൽ അയാൾ അനുഭവിച്ച മാനസിക സംഘർഷം എത്രത്തോളമാണെന്ന് കൂടി ചിന്തിച്ചു നോക്കുക. 
പ്രത്യേകിച്ച് ഈ പറയുന്ന പയ്യൻ  എന്തെങ്കിലും ലഹരി ഉപയോഗത്തിന് അടിമയാണെന്ന വാർത്ത ആരും പറഞ്ഞു കേൾക്കാത്ത സാഹചര്യത്തിൽ... 

കൗൺസിലിംങ് സെൻററുകളിൽ പ്രണയനൈരാശ്യം വന്ന് കരിയറും സ്വപ്നങ്ങളും നശിച്ച ഒരുപാടാളുകളെ കാണാം, പ്രണയത്തിൽ ചതിക്കപ്പെടുക* എന്നത് അത്രപെട്ടെന്ന് ഉൾക്കൊള്ളാൻ സാധിക്കുന്ന ഒന്നായിരിക്കില്ല. കാരണം കൂട്ടുകാരും, കുടുംബക്കാരും, അപ്പോഴുള്ള മാനസികാവസ്ഥയും 
ഒപ്പം നിൽക്കുകയല്ല തള്ളിപ്പറയുകയാണെന്ന തോന്നൽ തികട്ടികൊണ്ടേയിരിക്കും. എപ്പോഴും Relationshipകൾ പറഞ്ഞവസാനിപ്പിക്കേണ്ടത് ഇരുവരുടേയും ഭാവിയെ ബാധിക്കാത്ത വിധം സംസാരിച്ചായിരിക്കണമെന്നാണ് എൻ്റെ പക്ഷം.

- പ്രണയം പോലെയല്ല പക, അതിങ്ങനെ ആളിക്കത്തും. 
(ഒരു കൊലപാതകത്തേയും ന്യായീകരിക്കുന്നില്ല.)

No comments: