Search This Blog

thoughts

കേശവോ, 90ലെ തണുപ്പിലിപ്പോഴും പുതപ്പ് തിരയുവാണോ?
// വ്യാജ പ്രൊഫൈലുകളെ കണ്ടുപിടിക്കൽ (കേരള പോലീസ് വേർഷൻ താഴെ ഫോട്ടോയിലുണ്ട്) , ഒരു അവലോകനം.

1. ഗോകുൽ സുരേഷ് മുതൽ ബ്രാഡ് പിറ്റിന് വരെ ആരാധകവൃന്ദമുള്ള ഇവിടെ കടുത്ത ആരാധകരുടെ പ്രൊഫൈലിൽ ഇഷ്ടനടൻ്റെ ഫോട്ടോ മാത്രമേ കാണാൻ സാധിക്കുകയുള്ളൂ, അതിനർഥം അയാൾ വ്യാജനാണെന്നല്ല, Diehard fan ആണെന്നാണ്.

2.  സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന എല്ലാവരും ഒരേ മനസ്സുള്ളവർ ആയിരിക്കണമെന്നില്ല, ചിലർ നിരന്തരം പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കും , മറ്റ് ചിലർ ബ്രൗസ് ചെയ്യാനും. അതിനർഥം അയാൾ വ്യാജനാണെന്നല്ല, അപ്ഡേറ്റ് ചെയ്തതിനേക്കാൾ ബ്രൗസ് ചെയ്യാൻ ഇഷ്ടമുള്ള ആൾ ആണെന്നാണ്.
3. കേശവന് അറിയില്ലെങ്കിൽ ഒരു കാര്യം പറയാം, ഏറ്റവും കൂടുതൽ സ്റ്റാറ്റസ് അപ്ഡേഷനുകൾ നടത്തുക വ്യാജന്മാരാണ് (സ്റ്റാറ്റസ് അപ്ഡേഷൻ വഴി റീച്ച് നിലനിർത്താൻ സാധിക്കും). പോസ്റ്റ് ചെയ്യുന്നതും കമൻറ് ചെയ്യുന്നതുമൊക്കെ വ്യക്തിപരമായ താൽപര്യങ്ങൾ അല്ലേ? സാധാരണ മറ്റൊരാളുടെ പോസ്റ്റിൽ കമൻറ് ചെയ്യാൻ ആഗ്രഹിക്കാത്ത ഒരാളാണ് ഞാൻ, അതിനർഥം ഞാൻ വ്യാജനാണെന്നല്ല.

4. പേജുകൾ UNLIKE ചെയ്യുന്നതും ഗ്രൂപ്പുകളിൽ നിന്ന് LEFT ആകുന്നതും ട്രൻ്റാകുന്ന ഇക്കാലത്ത് അതിനുള്ള പ്രധാന കാരണം തുടരെ വരുന്ന നോട്ടിഫിക്കേഷനുകൾ വലിയ ബുദ്ധിമുട്ട് ആയത് കൊണ്ടാണ്, സൗഹൃദങ്ങൾ സ്ഥാപിക്കാൻ മാത്രം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവരും നമുക്ക് ചുറ്റുമുണ്ട്, അവരാരും വ്യാജന്മാരല്ല കേശവാ.

5. താൻ എന്തു ഊളയാടോ ? 

6. വ്യക്തിപരമായ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കാൻ ഇഷ്ട്ടള്ളവരും ഇല്ലാത്തവരും ഉണ്ടാകും, ജനനത്തീയതിയോ ജോലി ചെയ്യുന്ന സ്ഥലമോ ഫേസ്ബുക്ക് പോളിസിയിൽ ഒരു പ്രൊഫൈലിന് നിർബന്ധവും അല്ല. 
അതിനർഥം അത്തരക്കാർ വ്യാജന്മാരാണെന്നല്ല.

7,8&9. പൊട്ടത്തരം മനസ്സിലാക്കി എഡിറ്റ് ചെയ്തൊഴിവാക്കിയ കേശവനോട്, നിങ്ങളുടെ പേജ് മാനേജ് ചെയ്യുന്നത് എയർ ഫോഴ്സാണോ? എന്നുമിങ്ങനെ എയറിൽ നിൽക്കുന്നത് ഇതുപോലൊരു പേജിന് നല്ലതല്ല.

- ആർക്കും ആരോടും സൗഹൃദം ആരംഭിക്കാം, ഈ ഒരു വ്യക്തി സ്വാതന്ത്ര്യം മുന്നിൽ നിർത്തി കൊണ്ടാകണം കൗൺസിലിംഗും ഉപദേശവും നൽകേണ്ടത്... സൗഹൃദം സ്ഥാപിക്കാൻ വരുന്നവരെ ആൺ-പെൺ വ്യത്യാസത്തിലോ സോഷ്യൽ മീഡിയയിൽ ആക്ടീവാകാൻ താല്പര്യമുള്ളവരോ ഇല്ലാത്തവരോ ആയോ ഭിന്നിപ്പിച്ച് ഭീകരരാക്കുന്നത് , അത് അഡ്വൈസായ് കുത്തിവെക്കുന്നത് നല്ല കാര്യമായൊന്നും തോന്നുന്നില്ല. 
കാരണം ശാഖയിലെ ക്ലാസല്ലല്ലോ ഇത്?
( നെറ്റിയിൽ സിന്ദൂരം തൊടുന്നത് കാക്കയെ ഓടിക്കാനാണെന്ന് വീരത്വം പറഞ്ഞ സംഘിണിയെ കേശവനോടുപമിക്കുന്നു.)
സോഷ്യൽ മീഡിയയിൽ അവരുടെ പോളിസിയിൽ പറയുന്ന രീതിയിൽ പ്രൊഫൈലുകൾ ക്രിയേറ്റ് ചെയ്യാം, Introvertആയ ആളുകൾ മുതൽ തൻറെ പ്രൊഫൈൽ ഇഷ്ടംപോലെ ഉപയോഗിക്കാൻ താല്പര്യപ്പെടുന്നവർ വരെ ആയിരക്കണക്കിന് സ്വഭാവത്തിൽ പെടുന്നവർ നമുക്കുചുറ്റും ഉണ്ടാകും, Generalizeചെയ്തു പറയാൻ സാധിക്കാത്ത  വിധം പലതരം ക്യാരക്റ്ററുകൾ.
ഇതൊക്കെ ക്രൈമിലേക്ക് മാറുമ്പോൾ അത് കണ്ടുപിടിക്കാനും നിയമത്തിനു മുന്നിലെത്തിക്കാനും പിന്നീടത് സംഭവിക്കാത്ത വിധത്തിൽ മുൻകരുതലുകൾ എടുക്കാനും (വ്യക്തിസ്വാതന്ത്ര്യം നഷ്ടപ്പെടുത്തിക്കൊണ്ടാകരുത്) രൂപീകരിച്ച ഡിപ്പാർട്ട്മെൻ്റുകൾ 
എലിയെ കൊല്ലാൻ ഇല്ലത്തിന് തീയിട്ട 
കഥയിലെ പോലെ ആകരുത്. 

#കേശവോ, 90ലെ തണുപ്പിലിപ്പോഴും പുതപ്പ് തിരയുവാണോ?

Yadu EZr   Kerala Police

No comments: