Search This Blog

K A R N A N (2021)

K A R N A N (2021)
ഒരേ അച്ചിൽ ഉണ്ടാക്കിയെടുക്കുന്ന ഇത്തരം സിനിമകളോടുള്ള എൻ്റെ മടുപ്പ് കാരണമാകണം ഇത്രയൊക്കെ ഭീകര അഭിപ്രായങ്ങൾ വന്നിട്ടും കർണൻ കാണാൻ ഇത്ര ലേറ്റായത്.
(എപ്പോഴത്തേയും പോലെ, 
ഒരു താൽപര്യം വന്ന് കാണാനിരുന്നാൽ ഇവയൊക്കെ തൃപ്തിപ്പെടുത്താറുമുണ്ട്.)

സംവിധായകൻ്റെ മുൻ ചിത്രം 'പരിയേറും പെരുമാൾ' പോലെയോ ധനുഷിൻ്റെ 'അസുരൻ' പോലെയോ 
കാണുന്ന എല്ലാവരേയും തൃപ്തിപ്പെടുത്താൻ കെൽപ്പുള്ള സിനിമയല്ല കർണൻ. 
അതിനുള്ള പ്രധാന കാരണം കഥപറയുന്ന വേഗത തന്നെയാണ്.

ധനുഷ് - ലാൽ എന്നിവരുടെ ഗംഭീര പ്രകടനം, കഥ ആവശ്യപ്പെടുന്ന മികച്ച സിനിമാട്ടോഗ്രാഫി, ബസ് പൊട്ടിക്കുന്നതും പോലീസ് സ്റ്റേഷൻ ആക്രമിക്കുന്നതുമായ ഒന്നാന്തരം രംഗങ്ങൾ, കഥയുടെ തുടക്കം മുതൽ കാണിക്കുന്ന കഴുത അത് ഉൾപ്പെടെ വരുന്ന രംഗങ്ങൾ...
ഇങ്ങനെ കർണൻ മുന്നോട്ടുവക്കുന്ന ഒത്തിരി മികച്ച ഫാക്റ്ററുകളുണ്ട്. 

ജാതീയത തന്നെയാണ് ഇവിടേയും വിഷയമാകുന്നത്, അടിച്ചമർത്തപ്പെട്ട ഒരുകൂട്ടം ജനതയുടെ നിവർന്നു നിൽപ്പെന്നോണം സിനിമ പറയുന്ന രാഷ്ട്രീയവും അതിജീവനത്തിനായുള്ള അവരുടെ പോരാട്ടവും 
ഗതാഗതമെന്ന അടിസ്ഥാന ആവശ്യവുമായി കണക്ട് ചെയ്താണ് കർണൻ കഥ പറയുന്നത്.

ഇഴഞ്ഞു പോകുന്ന അത്യാവശ്യം വെറുപ്പിക്കുന്ന ആദ്യപകുതി സഹിച്ചിരുന്നാൽ സിനിമയോടൊപ്പം സഞ്ചരിപ്പിക്കുന്ന എൻഗേജ് ചെയ്യിപ്പിക്കുന്ന രണ്ടാംപകുതി ആസ്വദിക്കാം. കേട്ട അഭിപ്രായങ്ങളുടെ ഹാങ്ങോവറിൽ കണ്ടതുകൊണ്ടാകണം ഒരു ശരാശരി അനുഭവം മാത്രമാണ് കർണൻ.

Happy birthday Dhanush  ❤️

No comments: