Search This Blog

🔹 1050. "ബനേർഘട്ട"

🔹 1050. "ബനേർഘട്ട"

Gnr :-  Thriller/Drama
Lang :- മലയാളം
 
ആമസോൺ പ്രൈമിൽ ഇന്ന് റിലീസ് ചെയ്ത ബനേർഘട്ട എന്ന ചിത്രം ആഷിക് എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ 
അയാളുടെ ഒരു രാത്രിയുടെ കഥയാണ് പറയുന്നത്.

ഫാബ്രിക്കേഷൻ ജോലി ചെയ്യുന്ന ആഷിക് സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ഒരുപാട് കള്ളങ്ങളിലൂടെയാണ് മുന്നോട്ടുപോകുന്നത്, അങ്ങനെ ചെയ്യേണ്ടിവരുന്ന ഒരു ക്രൈം പശ്ചാത്തലമാക്കി ആ ദിവസത്തെ കഥപറയുമ്പോൾ  അതേ രാത്രിയിൽ മറ്റൊരിടത്ത് ആഷിക്കിൻ്റെ അനുജത്തിക്ക് സംഭവിക്കുന്ന ഒരു പ്രശ്നവും കഥയിലേക്ക് വരുന്നു.

ഷിബു എന്ന സിനിമയ്ക്ക് ശേഷം കാർത്തിക് രാമകൃഷ്ണൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയാണിത്, പരിമിതികളുണ്ടെങ്കിലും ബന്നേർഘട്ടയിലെ ആഷിക് എന്ന കഥാപാത്രം കാർത്തിക് മികച്ചതാക്കിയിട്ടുണ്ട്. വിഷ്ണുനാരായണൻ സംവിധാനം ചെയ്ത ഈ സിനിമ പരീക്ഷണ സ്വഭാവമുള്ള മേക്കിങ് കൊണ്ടും ക്വാളിറ്റിയുള്ള വിഷ്വൽ കൊണ്ടും 80 മിനുറ്റെന്ന ചെറിയ ദൈർഘ്യം കൊണ്ടും ഒരുവട്ടം ബോറടിയില്ലാതെ കണ്ടു തീർക്കാം.

ഒരു മിനിമം ഗ്യാരണ്ടി ഉറപ്പുനൽകുന്ന സ്ട്രീമിങ് പ്ലാറ്റ്ഫോം തന്നെയാണ് ആമസോൺ പ്രൈം, 
ബനേർഘട്ടയും അത് ഉറപ്പുവരുത്തുന്നുണ്ട്.
#Watchable

My Rating : 3/5

next 》》 #KARNAN

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - @YaduEZr

No comments: