Search This Blog

WORST10 - MAMMOOTTY

10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ.
#EPISODE 2

ലിസ്റ്റിൽ രണ്ടാമത്തേത് നമ്മുടെ #മമ്മൂട്ടിക്ക!
1. M A M M O O T T Y

ലോകം കണ്ട മികച്ച നടന്മാരുടെ ലിസ്റ്റിൽ എന്നുമുണ്ടാകും മമ്മൂട്ടി എന്ന നമ്മുടെ ഇക്ക, എന്നാൽ ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
  

🌹  തസ്കരവീരൻ

ഒരു തരത്തിലും എന്നെ ഇഷ്ടപ്പെടുത്താത്ത ചിത്രമാണ് തസ്കരവീരൻ. കളിയാക്കാൻ വേണ്ടി മാത്രമാണ് ഈ ചിത്രം കാണുന്നത് പോലും. ഓരോ രംഗവും ബോറടിപ്പിക്കുന്ന ഈ സിനിമ ഒരു മോശം സംവിധായകന്റെ ഒരു മോശം മമ്മൂട്ടി സിനിമയാണ്.

🌹 ഭാർഗവചരിതം

മോഹൻലാലിന് വാമനപുരം പോലെ (ചിലപ്പോൾ അതിനു മുകളിൽ) മമ്മൂക്കയ്ക്ക് കിട്ടിയ ഒരു വൃത്തികെട്ട ചിത്രമാണ് ഭാർഗവചരിതം മൂന്നാം ഖണ്ഡം.
യാതൊരു മേന്മയും കാണിക്കാത്ത ഈ ചിത്രം കണ്ടു തീർക്കുക എന്നത് എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടേറിയ കാര്യമാണ്.

🌹 മായാബസാർ

മമ്മൂട്ടിയുടെ ബോറൻ പ്രകടനം കൊണ്ട് ഒരു സിനിമ എനിക്ക് ഇഷ്ടമാകാതെ പോകുന്നത്  മായാബസാർ മുതലാണ്. എന്തോ എനിക്ക് ഈ ചിത്രം യാതൊരു തരത്തിലും ഇഷ്ടമാകാത്ത ചിത്രമാണ്.

🌹 പട്ടണത്തിൽ ഭൂതം

ഇക്കിളി ഇട്ടാൽ പോലും ചിരി വരാത്ത ഒരു കോമഡി ചിത്രമാണ് ഈ ഭൂത കഥ. നായകനായ മമ്മൂട്ടിയുടെ നാണംകെട്ട കോമാളിത്തരം അസഹനീയമാണ് ഈ  ചിത്രത്തിൽ. 

🌹 ലവ് ഇൻ സിംഗപൂർ

കോമാളിതരത്തിനും ഒരു പരിധി ഇല്ലേ എന്ന് ചോദിച്ചു പോയ ചിത്രമാണിത്, മമ്മൂട്ടിയെ പോലെ എക്സ്പീരിയൻസ് ആയ ഒരു താരം ഇത്തരം കാട്ടിക്കൂട്ടലുകൾക്ക് നിന്ന് കൊടുത്തത് തന്നെയാണ് ആദ്യത്തെ തെറ്റ്. 
അസഹനീയമായ ഒരു സിനിമയാണിത്.

🌹  പ്രൈസ് ദ ലോഡ്

മമ്മൂട്ടി സ്ക്രിപ്റ്റ് നോക്കാതെ സിനിമകൾ സെലക്ട് ചെയ്യുന്നു എന്ന അപവാദത്തിനു ഉത്തമ ഉദാഹരണമാണ് ഈ ചിത്രം. മമ്മൂട്ടിയുടെ മടുപ്പൻ അഭിനയവും കഥയില്ലായ്മയും കൊണ്ട് മറ്റൊരു അസഹനീയ സിനിമയായി പ്രൈസ് ദ ലോഡ്.

🌹 അച്ഛാദിൻ

നല്ലത് എന്ന് ഒന്നുംതന്നെ പറയാനില്ലാത്ത നാണംകെട്ട സിനിമയാണ് അച്ഛാദിൻ. ഇതുപോലൊരു തട്ടിക്കൂട്ട് സിനിമ സന്തോഷ് പണ്ഡിറ്റ് പോലും ചെയ്തിട്ടുണ്ടാകില്ല എന്നതാണ് ഈ സിനിമ കണ്ട ഒരു പ്രേക്ഷകൻ എന്ന നിലയ്ക്ക് എനിക്ക് തോന്നിയത്. 
മമ്മൂട്ടി അടക്കമുള്ള അഭിനയിച്ച എല്ലാവരും അഭിനയത്തിന്റെ ആദ്യപാഠം പോലും മറന്നു പോകുന്ന തരത്തിൽ പ്രകടനം കാഴ്ചവെച്ച  ഈ ചിത്രം ഇന്നുവരെ കാണാത്തവർ ഉണ്ടെങ്കിൽ ഒരിക്കലും കാണാതിരിക്കുക. 

🌹 വൈറ്റ്

മുഴുവൻ കാണാൻ ശ്രമിച്ച് ഭൂരിഭാഗം പേരും തോറ്റു പോയ ഒരു സിനിമയാണ് വൈറ്റ് എന്ന് കേട്ടിട്ടുണ്ട്. സിനിമ കണ്ടുകൊണ്ടിരിക്കുമ്പോൾ എനിക്ക് തോന്നിയ ഏറ്റവും വലിയ പോരായ്മ മമ്മൂട്ടിയുടെ അഭിനയം തന്നെയാണ്. വർഷങ്ങളുടെ എക്സ്പീരിയൻസ് ഉള്ള ഒരു നടൻ ഇത്രയ്ക്ക് അപക്വമായ അഭിനയിക്കുന്നത് കാണുന്നത് സിനിമാസ്നേഹി എന്ന നിലയിൽ സങ്കടം തോന്നിപ്പിച്ച കാര്യമാണ്. കടുത്ത ആരാധകർ പോലും ഇഷ്ടപ്പെടാത്ത ഈ ചിത്രം 40 വർഷത്തെ മമ്മൂട്ടിയുടെ കരിയറിലെ മോശം സിനിമകളുടെ ലിസ്റ്റിൽ എന്നും ഉണ്ടാകുന്ന സിനിമയാണ്.

🌹 പുള്ളിക്കാരൻ സ്റ്റാറാ

മമ്മൂട്ടി മറ്റൊരു മോശം അഭിനയം  കാണിച്ച സിനിമയാണ് പുള്ളിക്കാരൻ സ്റ്റാറാ.
ഫീൽ ഗുഡ് എന്നും പറഞ്ഞു ഈ ചിത്രം ഒക്കെ ഇഷ്ടപ്പെടുന്ന ആളുകൾ ഉണ്ടെന്ന് കേൾക്കുമ്പോഴാണ് അത്ഭുതം. എന്തൊരു വൃത്തികെട്ട സിനിമയാണിത്. നല്ലതെന്ന് പറയാൻ യാതൊന്നുമില്ലാത്ത ഈ സിനിമ മമ്മൂട്ടിയുടെ മോശം സിനിമകളിൽ ഞാൻ ഉൾപ്പെടുത്തും.

🌹 പരോൾ

ഇതിനോളം പോന്ന ഒരു മോശം സിനിമ 2018 എന്ന  വർഷത്തിൽ ഞാൻ കണ്ടിട്ടില്ല. അസഹനീയമായിരുന്നു തീയറ്റർ അനുഭവം.
മമ്മൂട്ടിയുടെ ബോറൻ അഭിനയവും ഓവർ മെലോഡ്രാമ കുത്തിക്കയറ്റിയ കഥാഗതിയും എല്ലാമായി വൃത്തികെട്ട ഒരു സിനിമയാണ് പരോൾ.

ശരാശരിയും അതിനു താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള മമ്മൂട്ടിയുടെ 10 ചിത്രങ്ങളാണ് ഇവ. 

➖➖➖➖➖➖➖➖➖➖➖➖

ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.

Next - പൃഥ്വിരാജ് സുകുമാരൻ

VISIT BLOGG 
Latest Update - 🔞+ ക്ലാസിക്ക് കബിസ്ഥാൻ

3 comments:

  1. എല്ലാം കൂതറ പടങ്ങൾ ആണല്ലോ, ബാക്കിയുള്ളവരുടെ സിനിമകളുമായി താരതമ്യം ചെയ്താൽ മമ്മൂട്ടിയുടെ ഈ 10 പടങ്ങൾ കണ്ടിരിക്കാൻ പോലും പറ്റില്ല.

    ReplyDelete
  2. ഒരു കാര്യം കൂടി. മമ്മൂട്ടിയുടെ താങ്കൾ തെരഞ്ഞെടുത്ത പത്തു പടങ്ങളിൽ ചിലതൊക്കെ watchable ആണ്. എന്നാൽ ലാലിന്റെ ഈ പത്തെണ്ണവും തൊട്ടിയാണ് 💯

    ReplyDelete
  3. MohanLalinde 10 ennavum onjA padangal ayirunnu vrthi ketta acting um.. But ithile pala padangalum watchable an.

    ReplyDelete