WORST10 - SURESH GOPI
10 താരങ്ങളുടെ ഞാൻ കാണാൻ ആഗ്രഹിക്കാത്ത 10 സിനിമകൾ
#EPISODE05
ലിസ്റ്റിൽ അഞ്ചാമത് നമ്മുടെ #ആക്ഷൻ_കിംഗ്!
5. S U R E S H G O P I
ആക്ഷൻ ചിത്രങ്ങൾക്കും സംഭാഷണ പ്രാധാന്യമുള്ള മാസ്സ് ചിത്രങ്ങൾക്കും പുതിയൊരു അടിത്തറ സൃഷ്ടിക്കാൻ സുരേഷ്ഗോപി ചിത്രങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഇദ്ദേഹമടക്കം മലയാളം അടക്കിവാണ 10 താരങ്ങളുടെ പത്ത് മോശം സിനിമകൾ പരിചയപ്പെടുത്തുകയാണിവിടെ👇.
🌹 പതാക
സുരേഷ് ഗോപിയുടെ ആക്ഷൻ മാസ് ചിത്രങ്ങൾ ചെറുപ്പം മുതലേ ഇഷ്ടമുള്ള ഒരാളാണ് ഞാൻ. സംഭാഷണത്തിലെ ചടുലതയും കോൾമയിൽ കൊള്ളിക്കുന്ന കഥാപാത്രങ്ങളും സുരേഷ് ഗോപി ചിത്രങ്ങളിലെ ഒഴിച്ചുകൂടാനാവാത്ത കാര്യങ്ങളാണ്..
പതാക എന്ന ചിത്രം ആ കാലത്ത് പ്രതീക്ഷയോടെ സമീപിച്ച സിനിമയാണ്. വളരെ മോശം സ്ക്രിപ്റ്റിൽ വന്ന ഈ സിനിമ എന്നെ സംബന്ധിച്ച് ഒരു അസഹനീയ കാഴ്ച്ചാനുഭവമാണ് നൽകിയത്.
🌹 കിച്ചാമണി MBA
സുരേഷ് ഗോപിയുടെ കോമാളിത്തരത്തിന്റെ അങ്ങേയറ്റം എന്ന് അന്ന് തോന്നിപ്പിച്ച ഒരു സിനിമയാണിത്. ഒരിക്കൽ കൂടി ഈ സിനിമ കണ്ടു തീർക്കുക എന്നത് എനിക്ക് സാധിക്കാത്ത ഒരു കാര്യമായിരിക്കും. മറ്റൊരു വൃത്തികെട്ട സിനിമ.
🌹 ബ്ലാക്ക് ക്യാറ്റ്
വിനയൻ കഥയെഴുതി സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് ബ്ലാക്ക് ക്യാറ്റ്.
സുരേഷ് ഗോപിയുടെ മോശം പ്രകടനങ്ങളിൽ എന്നുമുണ്ടാകും ഈ ചിത്രം.
🌹 ബുള്ളറ്റ്
ഒരു നടന്റെ അധപ്പതനം എന്തെന്ന് ചിന്തിപ്പിക്കുന്ന തരത്തിലുള്ള പ്രകടനവും സംവിധാനവുമാണ് ബുള്ളറ്റ് എന്ന ചിത്രം മുന്നോട്ടുവയ്ക്കുന്നത്. സുരേഷ് ഗോപിയുടെ കരിയറിലെ അധികമാരും അറിയപ്പെടാത്ത കുറച്ചു ചിത്രങ്ങളിൽ ഒന്ന്.
ഈ ചിത്രം അറിയപ്പെടാതെ ഇരിക്കുകയായിരിക്കും നല്ലത്.
🌹 ഹെയ്ലസ
കോമഡിയുടെ പേരിലെ മറ്റൊരു കോമാളിത്തരം. അസഹനീയ തട്ടിക്കൂട്ട് സിനിമ.
🌹 കാഞ്ചീപുരത്തെ കല്യാണം
കോമഡിയുടെ പേരിലെ മറ്റൊരു കോമാളിത്തരം. അസഹനീയ തട്ടിക്കൂട്ട് സിനിമ.
🌹 കന്യാകുമാരി എക്സ്പ്രസ്
ചില സിനിമകൾ കാണുമ്പോൾ നമ്മുടെ DVD പ്ലെയർ അടിച്ചു പൊട്ടിക്കാൻ തോന്നിപ്പോകും. അത്തരമൊരു സിനിമയാണ് കന്യാകുമാരി എക്സ്പ്രസ്.
നല്ലതെന്ന് പറയാൻ ഒന്നും തന്നെ ഇല്ലാത്ത ഓർമ്മിക്കാൻ ഒരു രംഗം പോലും ഇല്ലാത്ത അനാവശ്യ സൃഷ്ട്ടി.
🌹 സഹസ്രം
ഈ ചിത്രം ഇടയ്ക്ക് സൂര്യ ടിവിയിൽ വരുമായിരുന്നു. രണ്ടുമൂന്നു വട്ടംകൊണ്ട് കണ്ടു തീർത്ത ഈ ചിത്രം പ്രേത കഥയും ഒരു ത്രില്ലർ കഥയും വേറെന്തൊക്കെയോ കഥയും പറയുന്നുണ്ട്. സുരേഷ് ഗോപിക്ക് സാമ്പത്തിക ബുദ്ധിമുട്ട് സംഭവിച്ചപ്പോൾ ഒന്നും നോക്കാതെ തിരഞ്ഞെടുത്ത സിനിമകളാണ് ഇവ എന്ന് തോന്നിപ്പോകും.
🌹 സലാം കാശ്മീർ
ജോഷിയുടെ കരിയറിലെ ഏറ്റവും മോശം 5 ചിത്രങ്ങൾ എടുത്താൽ അതിലൊന്ന് ഈ പട്ടാളകഥ ആയിരിക്കും. ഒരുപാട് പ്രതീക്ഷ നൽകി നൽകി അതിൻറെ പത്തിരട്ടി നിരാശപ്പെടുത്തിയ സിനിമ.
🌹 രുദ്ര സിംഹാസനം
അസഹനീയമായ മറ്റൊരു സിനിമയാണ് രുദ്രസിംഹാസനം. സുരേഷ് ഗോപിയുടെ ഒരു തിരിച്ചുവരവ് എന്ന രീതിയിൽ പരസ്യം ചെയ്യപ്പെട്ട ഈ സിനിമ അന്ന് തീയേറ്ററിൽ ചെന്നായിരുന്നു കണ്ടത്.
ഇഷ്ട്ടനായകന്റെ മറക്കാൻ ആഗ്രഹിക്കുന്ന മറ്റൊരു സിനിമയാണ് രുദ്രസിംഹാസനം.
➖➖➖➖➖➖➖➖➖➖➖➖
ശരാശരിയും അതിനു താഴെയും/മുകളിലും നിൽക്കുന്ന ചിത്രങ്ങൾ നമ്മൾ കാണാറുണ്ട്, എന്നാൽ ചില ചിത്രങ്ങൾ കാണുമ്പോൾ അതിൽ അഭിനയിച്ച ആളുകളോട് പോലും ദേഷ്യം തോന്നും. അത്തരത്തിലുള്ള എനിക്ക് തോന്നിയിട്ടുള്ള സുരേഷ് ഗോപിയുടെ 10 ചിത്രങ്ങളാണ് ഇവിടെ കൊടുത്തിട്ടുള്ളത് .
🔹🔸🔹
ഇത് എൻറെ അഭിപ്രായമാണ്, നിങ്ങളുടെ അഭിപ്രായം ചുവടെ ചേർക്കുക.
Next - ജയറാം
ഇതിൽ ഒരൊറ്റ സിനിമയും ഞാൻ കണ്ടിട്ടില്ല
ReplyDelete