1083. കൊടിയിൽ ഒരുവൻ
🔹" കൊടിയിൽ ഒരുവൻ "
Gnr :- Action Drama
Lang :- തമിഴ്
Author: Yadu EZr
കൊറോണ വരുത്തിവെച്ച നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററുകൾ റീ-ഓപ്പൺ ചെയ്യുമ്പോൾ അവിടെ പ്രേക്ഷകനെ കാത്തിരിക്കേണ്ടത് നല്ല എൻ്റർടൈനറുകളാണ്.
മറ്റെല്ലാം മറന്ന് ആസ്വദിച്ച് കാണേണ്ട നേരമ്പോക്കിനായ് സൃഷ്ടിക്കുന്ന സിനിമകളാണ്... അത്തരമൊരു സിനിമയാണ് "കൊടിയിൽ ഒരുവൻ".
'ഒരു നല്ല സിനിമയ്ക്ക് പത്ത് മോശം സിനിമകൾ' എന്ന റേഷ്യോ കീപ്പ് ചെയ്തുപോകുന്ന അഭിനേതാവാണ് വിജയ് ആൻറണി.. പുള്ളിയുടെ ഒരു സിനിമയും പ്രതീക്ഷയോടെ സമീപിക്കാറില്ല.. അതുകൊണ്ടുതന്നെ എപ്പോഴെങ്കിലും കിട്ടുന്ന ഒരു ശരാശരി സിനിമ പോലും ആസ്വദിക്കാനുള്ള വക ഉണ്ടാക്കാറുണ്ട്... തമിഴ്നാട് തിയേറ്റർ റീ-ഓപ്പൺ ചെയ്തതിനുശേഷം തിയേറ്ററിലെത്തിയ തരക്കേടില്ലാത്ത ചിത്രമാണിത്. സ്ഥിരം ടെമ്പ്ലേറ്റ് കഥ, വിജയ് ആൻറണിയുടെ സ്ഥിരം മസിലുപിടിച്ചുള്ള അഭിനയം കൊള്ളാവുന്ന മ്യൂസിക് ഡിപ്പാർട്ട്മെൻറ്... വലിയ ബോറടിയോ വിരസമോ ആവാത്ത ആഖ്യാനം.. ഇങ്ങനെ ശരാശരിയിൽ തമ്പടിച്ച ഈ പടം പെർഫെക്ട് ടൈമിൽ പെർഫെക്ട് പാക്കേജിൽ തിയേറ്ററിലെത്തിയതുകൊണ്ട് ആദ്യവസാനം കണ്ടിരിക്കാനും ആസ്വദിക്കാനും സാധിക്കുന്നുണ്ട്.
മലയാളം നടി ദിവ്യപ്രഭ അവതരിപ്പിച്ച അരുൾമൊഴി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്, അഴിമതിക്കാരായ ഒരുപറ്റം രാഷ്ട്രീയക്കാരോട് എതിർത്തത് മൂലം ഗർഭിണിയായ അരുൾമൊഴി ആക്രമിക്കപ്പെടുന്ന നല്ലൊരു ഫ്ലാഷ്ബാക്കും ശേഷം മകൻ വിജയരാഘവൻ്റെ എൻട്രിയും IAS പഠിക്കാനായി ചെന്നൈയിൽ എത്തുന്നതും അവിടുത്തെ ചേരി അന്തരീക്ഷവും പൊളിറ്റിക്സും തുടർന്നുള്ള കോൺഫ്ലിക്റ്റുകളും ആക്ഷൻ - സെൻറിമെൻസ് - ഡ്രാമ ബ്ലൻ്റ് ചെയ്ത് ഇന്ട്രെസ്റ്റിംഗായ് ചിത്രം പറയുന്നു.
തരക്കേടില്ലാത്ത കഥയുടെ തരക്കേടില്ലാത്ത അവതരണമാണ് ചിത്രം. തിയേറ്റർ വാച്ചിൽ ആസ്വദിച്ച് കാണാം.
My Rating : 2.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
ഈ സിനിമയുടെ പ്രിൻറ് ഇറങ്ങിയോ?
ReplyDeleteഈ സിനിമ നല്ലതാണെന്ന് കേട്ടിട്ടുണ്ട്, OTT വന്നോ?
ReplyDelete