1084. KUDI YEDAMAITHE
"Kudi Yedamaithe"
Gnr :- Thriller (LOOP)
Lang :- തെലുഗു
Author: Yadu EZr
കന്നട ഇൻഡസ്ട്രിയുടെ തലവര മാറ്റിയ സിനിമകളാണ് ലൂസിയയും U Turnഉം . ഈ സിനിമകൾ സംവിധാനം ചെയ്ത പവൻ കുമാർ ഒരുക്കിയ തെലുങ്ക് വെബ്സീരീസാണ് Kudi Yedamaithe.
ടൈം ലൂപ് പശ്ചാത്തലമാക്കി ദുർഗ, ആദി എന്നീ കഥാപാത്രങ്ങളിലൂടെ കഥപറയുന്ന .
ത്രില്ലിംങായ പുതുമ നിറഞ്ഞ 8 എപ്പിസോഡുകൾ.
ദുർഗ എന്ന പോലീസ് ഇൻസ്പെക്ടറും ആദി എന്ന സിനിമമോഹിയായ ഫുഡ് ഡെലിവറി ബോയും ഫെബ്രുവരി 29ന് രാത്രി പരസ്പരമുണ്ടാകുന്ന അപകടത്തിൽ കൊല്ലപ്പെടുന്നതും തൊട്ടടുത്ത ദിവസം അതൊരു ലൂപ്പായി മാറുന്നതും അതു വഴി നടക്കാൻ പോകുന്ന ക്രൈമുകളെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതും ലൂപിന് പിന്നിലുള്ള മിസ്റ്ററി തേടുന്നതും കിഡ്നാപ് കേസുമെല്ലാമായ് സീരീസ് അത്യന്തം ചടുലമാണ്.
രണ്ടുപേരും മരണത്തിന് തൊട്ടു മുൻപ് ഇൻവോൾവ്വായ ക്രൈമുകളെ പരിഹരിക്കാൻ ശ്രമിക്കുന്നതും അന്വേഷണവുമായി
അരമണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡുകൾ നല്ല അവതരണ പ്രകടനം കൊണ്ട് ഒറ്റയിരുപ്പിൽ കണ്ടു തീർക്കാൻ സാധിക്കും.
കൊറിയൻ ചിത്രം 'A Day' ഏകദേശം ഇതേ തീമിൽ കഥ പറഞ്ഞ ചിത്രമാണ്, Kudi Yedamaithe ആദ്യ എപ്പിസോഡുകളെ അപേക്ഷിച്ച് പിന്നീട് വേഗത കൈവരിക്കുന്ന എൻഗേജ് ചെയ്യിക്കുന്ന ത്രില്ലറാണ്. രണ്ടാം സീസൺ കാത്തിരിക്കാനും കാണാനും തോന്നിപ്പിക്കുന്ന സീരീസ്.
My Rating : 3.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
. 4 എപ്പിസോഡ് കഴിഞ്ഞാൽ നല്ല ത്രില്ലറാണ്
ReplyDeleteഒറ്റയിരുപ്പിന് മുഴുവൻ എപ്പിസോഡും കണ്ടു തീർത്തു...
ReplyDeleteപ്രതീക്ഷിക്കാതെ കിട്ടിയ കിടിലൻ മട്ടൻ ബിരിയാണി