Search This Blog

Thoughts on " DANCE DANCE "

🔹ഡാൻസ് ഡാൻസ്

Gnr :- ???
Lang :- Malayalam 2017
🔹 ഒന്നും പറയാനില്ല.jpg
കൾട്ട് ക്ലാസിക്ക്

D4ഡാൻസ് ഫെയിം റംസാൻ നായകനായ് 2017 ഇറങ്ങിയ സിനിമയാണിത്. തെലുങ്കിൽ ശംഭുവിന്റെ spoof ചിത്രങ്ങളെ തേച്ചൊട്ടിക്കുന്ന മലയാളികൾക്കായ് നിസാർ ഒരുക്കിയ വരദാനമാണ് ഈ ചിത്രം.

സിനിമ എന്ന കലയോട് ക്യാമറയും തൂക്കിയിറങ്ങിയ കുറച്ച് പേർ കാണിച്ച ഗ്യാങ് റേപ്പാണ് 2.30 മണിക്കൂർ ദൈർഘ്യമുള്ള ഈ സൃഷ്ട്ടി.
3 മെൻ ആർമി, പടനായകൻ, സുദിനം തുടങ്ങി ദിലീപ്, സുരേഷ് ഗോപി, ജയറാം, മുകേഷ് തുടങ്ങിയവരെയെല്ലാം നായകരാക്കി 21 ഓളം ചിത്രങ്ങളൊരുക്കിയ നിസാർ 2017 കാണിച്ച ഈ കൊടുംക്രൂരത കാണാനാഗ്രഹിക്കുന്നവർ ഒരു ലൈഫ് ഇൻഷൂറൻസ് പോളിസിയെടുത്ത് കാണാനിരിക്കാം.

റംസാനെ കൂടാതെ ഗണേശൻ, സുനിൽ സുഖദ, ഇന്ദ്രൻസ്, സുരാജ്, ഷാജോൺ എന്നിവരും പേരറിയാത്ത കുറച്ച് അഡാറ് ഐറ്റങ്ങളും വേഷമിട്ട ജോണററിയാത്ത ഈ ചിത്രം നല്ലത് എന്ന് പറയാൻ ഒന്നുമില്ല എന്ന് മാത്രമല്ല കാണിച്ച് വെച്ചതെല്ലാം സിനിമയെ സ്നേഹിക്കുന്നവർക്ക് നേരെയുള്ള കൊഞ്ഞനംകുത്തൽ കൂടിയാകുന്നുണ്ട്. 

കൊടും മാരകമായ കുട്ടിക്കാല നൊസ്റ്റുവും കോളേജ് പശ്ചാത്തലവും ഡാൻസും അക്രമവും സസ്പെൻസും ചേർത്ത് പ്രേക്ഷകന്റെ ക്ഷമ പരീക്ഷിക്കുന്ന അവതരണം കൊണ്ടും പണ്ഡിറ്റ് ചിത്രങ്ങളുടെ ക്വാളിറ്റി പോലുമില്ലാത്ത പ്രകടനം കൊണ്ടും അങ്ങേയറ്റ വധം ആണ് ഈ ചിത്രം.

"My Rating :-  O/5"

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.

2 comments:

  1. ഇതുപോലൊരു മോശം സിനിമ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല

    ReplyDelete
  2. ബിഗ് ബോസിലെ റംസാന് ശരിക്കും ഭ്രാന്തായിരുന്നോ?

    ReplyDelete