Thoughts on " FURIE "
🔹Furie
Gnr :- ACTION
Lang : വിയറ്റ്നാമീസ്
ഞാൻ വന്നത് ഒരു പക്ഷേ തെറ്റായ സ്ഥലത്ത് ആയിരിക്കാം!
പക്ഷേ നീ കൊണ്ടു വന്ന കുട്ടി മാറിപ്പോയി🔥
#watchable
തൻറെ കൺമുൻപിൽ വെച്ച് മകളെ തട്ടിക്കൊണ്ടു പോയ ഗ്യാംങിനെ പിന്തുടർന്ന് അവൾ നഗരത്തിൽ എത്തുകയും ശേഷം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന കഥയാണ് ചിത്രം പറയുന്നത്.
കുഞ്ഞുങ്ങളെ തട്ടിക്കൊണ്ടുപോയി അവയവങ്ങൾ കടത്തുന്ന ഗ്യാംങിന് ആ അമ്മയുടെ പൂർവ്വകാലം അറിയില്ലായിരുന്നു. വില്ലൻ - നായകൻ എന്നതിൽ നിന്ന് മാറി നായികാ - വില്ലത്തി എന്നീ കേന്ദ്ര കഥാപാത്രങ്ങളിലൂടെയാണ് കഥ പറയുന്നത്.
ആക്ഷൻ രംഗങ്ങളുടെ ചടുലതയാണ് ചിത്രത്തിന്റെ പ്രധാന മേന്മ. ആക്ഷൻ പ്രേമികൾക്ക് ഈ സിനിമ ഉറപ്പായും ഇഷ്ട്ടപെടും.
''My Rating : 4/5"
"ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക."
- @YaduEzr
No comments: