1133. മാനാട്
🔹" മാനാട് "
Gnr :- TimeLoop / Thriller
Lang :- തമിഴ്
ചെന്നൈ 600028, സരോജ, ഗോവ എന്നീ ചിത്രങ്ങളും പിന്നെ തമിഴിലെ എൻറെ ഏറ്റവും പ്രിയപ്പെട്ട സിനിമ മങ്കാത്തയും സംവിധാനം ചെയ്ത
വെങ്കട്ട് പ്രഭു ശേഷം വന്ന അഞ്ചോളം സിനിമകളിലൂടെ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്.. ഒരു മികച്ച സംവിധായകൻ്റെ പതനം അതിൻറെ മൂർധന്യത്തിലെത്തിനിൽക്കുന്ന അവസ്ഥയിലാണ് ആരാധകർ പോലും കൈയൊഴിഞ്ഞ വർഷങ്ങളായി പരാജയം മാത്രം കരിയറിലുള്ള ചിമ്പുവിനൊപ്പം സിനിമ പ്രഖ്യാപിക്കുന്നതും ഒരാഴ്ച മുൻപ് തിയേറ്ററിലെത്തിയതും.
പക്ഷേ തിയേറ്ററിലെ സ്വീകരണം പ്രതീക്ഷകൾക്കപ്പുറമായിരുന്നു.
സിനിമയിലേക്ക് വരാം.
സുഹൃത്തിൻ്റെ കല്യാണം കൂടാൻ 'അബ്ദുൽ ഖാലിക്' എന്ന NRI ഇന്ത്യയിലേക്ക് വരുന്നതും വരുന്ന വഴി ഫ്ലൈറ്റിൽ പരിചയപ്പെടുന്ന പെൺകുട്ടിയും തുടർന്ന് കല്യാണ ആഘോഷവും കാണിച്ച് ഒരു സാധാ തമിഴ് സിനിമയുടെ പേസിൽ പോകുന്ന സിനിമ
ഖാലിക്കിൻ്റെ മറ്റൊരു ഉദ്ദേശവും അതിലൂടെ വരുന്നൊരു അപകടവും ശേഷം ഒരു മിഷൻ ഏറ്റെടുക്കേണ്ടി വരുന്നതുമെല്ലാമായ് സിനിമയെ പ്രേക്ഷകനുമായി അടുപ്പിക്കുന്നു... തൊട്ടടുത്ത രംഗങ്ങളിൽ സിനിമയും മാറുകയാണ്...
ടൈം ലൂപ് കൺസെപ്റ്റ് ഒരുപാട് മറുഭാഷ സിനിമകളിലൂടെ നമ്മൾ കണ്ടിട്ടുണ്ടാകും. അവയിൽ നിന്നും വ്യത്യസ്തമായി മാനാട് എങ്ങനെ അനുഭവപ്പെടുത്തുന്നു എന്ന് ചോദിച്ചാൽ ഏതൊരാൾക്കും മനസിലാകുന്ന രീതിയിൽ കൺസെപ്റ്റും കണ്ടൻ്റും വളരെ ഭംഗിയായ അവതരണത്തിൽ ആഖ്യാനത്തിൽ നല്ലൊരു പാക്കേജായാണ് മാനാട് പറയുന്നത്.
സംവിധാന മേന്മയും, 'ചിമ്പു- SJ സൂര്യ' കോമ്പിനേഷനും മ്യൂസിക് ഡിപ്പാർട്ട്മെൻ്റും തുടങ്ങി രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യത്തിൽ ഈ ചിത്രം ഏതൊരു പ്രേക്ഷകനും പൂർണ തൃപ്തി നൽകുമെന്നുറപ്പുള്ള സിനിമയാണ്.
'മാനാട്' കണ്ടുകൊണ്ടിരിക്കുമ്പോൾ ഒരു പത്തോളം സിനിമകൾ നമ്മുടെ ഓർമയിലേക്ക് വരും. അവയെക്കുറിച്ചെല്ലാം ഈ സിനിമയും സംസാരിക്കുന്നുണ്ട്... ഈയൊരു ഇൻസിഡൻ്റ്
ആ സിനിമകളെ കൂടി മെൻഷൻ ചെയ്ത് പറഞ്ഞത് കൂടുതൽ മികച്ചതായ് അനുഭവപ്പെട്ടു.
നല്ല ആക്ഷൻ രംഗങ്ങളും SJ സൂര്യയുടെ ആരെയും രസിപ്പിക്കുന്ന പ്രകടനവും ഡയലോഗ് ഡെലിവറിയും സിനിമാട്ടോഗ്രാഫിയുമെല്ലാമായ് തിയേറ്റർ വാച്ച് അർഹിക്കുന്ന ഈ ചിത്രത്തിൽ ക്ലൈമാക്സ് പോർഷൻസിന് കുറച്ചുകൂടി മികച്ചൊരു തലം അന്വേഷിക്കാമായിരുന്നു എന്ന് തോന്നി.
വെങ്കട്ട് പ്രഭു , ചിമ്പു എന്നിവരുടെ മികച്ച തിരിച്ചുവരവാണ് ഈ ചിത്രം... ഇരുവരും നല്ല സിനിമകളുടെ ഭാഗമായി വരുംകാലങ്ങളിൽ കൂടുതൽ മികച്ച സിനിമകളൊരുക്കട്ടെ...
മാനാട് ധൈര്യമായി കാണാം , ആസ്വദിക്കാം.
EZr Rating - 4/5
- @YaduEZr
NEXT - "STAR - MEME REVIEW"
No comments: