പ്രേമലു - നൽകുന്ന പാഠങ്ങൾ
സിനിമ അർഹിക്കുന്ന രീതിയിൽ മേക്ക് ചെയ്യപ്പെടുന്നതും
അതിനോട് നീതിപുലർത്തിയ ഡിസ്ട്രിബ്യൂഷനും
ഒപ്പം,
കാണുന്ന പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ സാധിക്കുന്നതും അത് ഇഷ്ടപ്പെടുന്നതും സിനിമയുടെ വിജയത്തിന് കാരണമാകുന്നുണ്ടെങ്കിൽ....
വെറുമൊരു നാലരക്കോടിയിൽ പുറത്തിറങ്ങിയ പ്രേമലു ഇന്ന് അയൽ സംസ്ഥാനങ്ങളിലും പ്രേക്ഷകർ കൈയ്യടിച്ച് സ്വീകരിച്ച ഒരു സിനിമയായി മാറുന്നുണ്ട്,
ആ കയ്യടി നേരത്തെ പറഞ്ഞ വെറുമൊരു സിനിമയ്ക്ക് ലഭിക്കുന്നത് മാത്രമല്ല...
നാലാംകിട ഇൻഡസ്ട്രി എന്ന നമ്മുടെ ഭാഷാ സിനിമകൾക്ക് നേരെയുള്ള മുദ്ര കുത്തലിനു മറുപടി കൂടിയാണ് ആ കയ്യടി....
നൂറും ഇരുന്നൂറും അല്ല അഞ്ഞൂറും ആയിരവും കോടികൾ കളക്ട് ചെയ്യാനുള്ള ടെറിട്ടറി അതാത് സംസ്ഥാനങ്ങൾ മാത്രമല്ലാതെ ഭാഷയുടെ അതിർവരമ്പുകൾ ഇല്ലാതെ ഡിസ്ട്രിബ്യൂഷൻ ചെയ്യപ്പെടട്ടെ സിനിമകൾ....
അതിനുള്ള വേദി ലോകം ഒന്നാകെയുണ്ടെന്ന് ബോധ്യപ്പെടുന്നത് കൂടിയാണ് ഈ വിജയം...
നല്ല സിനിമകൾ സെലിബ്രേറ്റ് ചെയ്യപ്പെടട്ടെ...
premalu
@Yadu EZr

No comments: