DANCE #Item_02
episode 02 - T E L U G U
ജോണർ ഏതാണെങ്കിലും ഐറ്റം ഡാൻസ് നിർബന്ധമായ ഇൻഡസ്ട്രിയാണ് ടോളിവുഡ്... ബഹുഭൂരിപക്ഷം സിനിമകളിലും ഐറ്റം ഡാൻസ് കാണാൻ സാധിക്കുന്ന തെലുങ്കിലെ എനിക്ക് ഇഷ്ടപ്പെട്ട രണ്ടു പാട്ടുകളും ഒപ്പം തന്നെ ആസ്വദിച്ച വേറെ കുറച്ചു ഐറ്റം സോങ്ങുകളുമാണ് താഴെ കൊടുത്തിട്ടുള്ളത്.
01 PAKKA LOCKAL
JANATHA GARRAGE
ഗീതാ മാധുരി , സാഗർ എന്നിവരാലപിച്ച് ജൂനിയർ NTr, മോഹൻലാൽ, നിത്യ മേനോൻ, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2016ൽ പുറത്തിറങ്ങിയ ചിത്രമാണ് ജനതാ ഗാരേജ്.
ചിത്രത്തിലെ പക്കാ ലോക്കൽ എന്ന പാട്ടിൽ ചുവടുവെയ്ക്കാനെത്തിയത് സാക്ഷാൽ കാജൽ അഗർവാളായതിനാൽ ഒരു പുതുമ തോന്നിയെങ്കിലും നാലു മിനുറ്റിൽ ആഘോഷം തന്നെയാണ് ഇരുവരും സിനിമയുടെ ക്ലൈമാക്സിൽ പ്രേക്ഷകന് നൽകുന്നത്.
ഏറ്റവും കൂടുതൽ റിപ്പീറ്റ് അടിച്ചുകണ്ട പാട്ട്...
കാജൽ അഗർവാൾ - Jr. NTR എന്നിവരുടെ മത്സരിച്ചുള്ള ഡാൻസും കിടിലൻ ക്വാളിറ്റി വിഷ്വലും...
എല്ലാ അർത്ഥത്തിലും തെലുങ്കിൽ ഇതുവരെ വന്നതിൽ ഏറ്റവും ബെസ്റ്റ് എന്നു പറയാവുന്ന ഐറ്റം ഡാൻസായി ഞാൻ പറയുന്നത് പക്കാ ലോക്കൽ തന്നെയാകും.
02 OO..ANTAVA
PUSHPA
ആദ്യം കേട്ടപ്പോൾ 'ഇതെന്തോന്ന്' എന്ന് തോന്നിപ്പിച്ചപ്പോൾ സിനിമയിൽ വിഷ്വലിനൊപ്പം വന്നപ്പോൾ വല്ലാത്തൊരു കിടിലൻ അനുഭവമായിരുന്നു പുഷ്പയിലെ ഈ ഐറ്റം ഡാൻസ്.
സാമന്തയുടെ പെർഫോ മികവ്
പാട്ടിന് കിടിലൻ എനർജി നൽകിയിട്ടുണ്ട്, തീയറ്ററിൽ സിനിമ കണ്ട ഭൂരിഭാഗം പേരും ഈ പാട്ടിൻ്റെ വീഡിയോ പുറത്തിറങ്ങാൻ കാത്തിരുന്നവർ തന്നെയായിരിക്കും.
ഇവയെക്കൂടാതെ എനിക്ക് ഇഷ്ടപ്പെട്ട തെലുങ്കിലെ രണ്ട് പാട്ടുകളാണ്,
PRIVATE PARTY
SARRAINODU
DIMAAK KHARAAB
iSMART SANKAR
NEXT - TAMIL
No comments: