DANCE #Item01
Episode 01 - M A L A Y A L A M
കഥയുടെ ഒഴുക്കിനെ ബാധിക്കുന്ന ഐറ്റം ഡാൻസ് മലയാളത്തിൽ പൊതുവേ കുറവാണ് , ഇത്തരം പാട്ടുകൾക്ക് പൊതുവേ മലയാള പ്രേക്ഷകർക്കിടയിൽ അയിത്തമായിരുന്നു, എന്നാൽ സമീപകാലത്ത് ഒട്ടേറെ സിനിമകളിൽ ഐറ്റം നമ്പരുകൾ പ്രത്യക്ഷപ്പെടുന്നുണ്ട്. അവയിൽ ഇഷ്ടപ്പെട്ട രണ്ടു പാട്ടുകൾ പരിചയപ്പെടുത്തുകയാണിവിടെ.
01 RAFTAARA
LUCIFER
ഈ സിനിമയുടെ ക്ലൈമാക്സ് ഗംഭീരമാക്കാൻ ഈ പാട്ട് വഹിച്ച പങ്ക് വളരെ വലുതാണ്... ജ്യോത്സ്നയുടെ കിടിലൻ ശബ്ദവും ദീപക് ദേവിൻ്റെ നല്ല കമ്പോസിഷനും സിനിമാട്ടോഗ്രഫിയും ഡാൻസ് മൂവുകളും പാട്ടിൽ പ്രത്യക്ഷപ്പെട്ട അഭിനേത്രിയുടെ നല്ല പെർഫോമൻസും ചേർന്നപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ഐറ്റം ഡാൻസ് ഈ ചിത്രത്തിലൂടെ അനുഭവപ്പെട്ടു.
02 MOHAMUNDIRI
MADHURARAJA
സണ്ണിലിയോൺ മലയാളത്തിലെത്തുന്നു എന്ന വലിയൊരു പ്രത്യേകതയും നല്ല പാട്ടും ചേർന്ന് ആരു കേട്ടാലും മൂളി പോകുന്ന ഒരു മികച്ച ഗാനം ഗോപി സുന്ദർ ഈ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് നൽകി. സിനിമയുടെ ഒഴുക്കിന് ആ പാട്ട് ചേരുന്നതായിരുന്നു.
അതുകൊണ്ടുതന്നെ ഇത്തരം പാട്ടുകൾക്ക് ദാരിദ്രമായ ഇൻഡസ്ട്രിയിൽ മധുരരാജയിലെ ഈ പാട്ട് ഒരാശ്വാസം തന്നെയാണ്.
next - TELUGU


No comments: