1171. ജനഗണമന
🔹" ജനഗണമന "
Gnr :- Drama
Lang :- മലയാളം
2019 നവംബർ 28ന് ഇന്ത്യയെ നടുക്കിയ ഒരു ഗ്യാംങ്റേപ്പ് വാർത്ത കേട്ടാണ് നമ്മളെല്ലാവരും ഉണർന്നിരുന്നത്, 26 വയസ്സുള്ള ഒരു വെറ്റിനറി ഡോക്ടറായിരുന്നു ഇര. മൃഗീയമായ ആ കൊലപാതകത്തിൽ എപ്പോഴത്തെയും പോലെ ഞാനടക്കം സകലരും നാലുവരി പോസ്റ്റും #ടാഗും കൊണ്ടാറാടി. കൃത്യം എട്ടാം നാൾ മറ്റൊരു വാർത്ത ഇന്ത്യയെ വീണ്ടും നടുക്കി, ആ ഗ്യാംങ് റേപ്പിലെ 4 പ്രതികളും പോലീസ് കസ്റ്റഡിയിൽ എൻകൗണ്ടർ ചെയ്യപ്പെട്ടു.
ഹാഷ് ടാഗുകൾ മുൻപത്തേക്കാൾ നിറഞ്ഞു, എങ്ങും
നീതി നടപ്പിലാക്കിയ പോലീസുകാരൻ്റെ കരിയറിനും മനസ്ഥിതിക്കും പൂചെണ്ടുകളെത്തുന്നു.
നീതി നടപ്പിലായോ?
അജ്മൽ കസബിനെ പോലും കോടതിയിലെത്തിച്ചാണ് തൂക്കിലേറ്റിയത്.
യഥാർത്ഥത്തിൽ അന്നവിടെ നടന്നത് നീതിയല്ല, ആൾക്കൂട്ട വിചാരണകൾ വഴി നടപ്പിലാക്കുന്ന നീതിയെന്നത് അറിയാത്ത സത്യങ്ങളുടെ കുഴിമാടത്തിൽ റീത്ത് വെക്കുന്നതിന് തുല്യമാണ്.
ജനഗണമനയിലേക്ക് വരാം, കഥയിലെടുത്ത വിഷയം റിലേറ്റബിളാണ്. പൃഥ്വിരാജ് ,സുരാജ് എന്നിവരുടെ നല്ല പ്രകടനമുണ്ട്, തീയറ്ററിൽ goosebumps നൽകാൻ കെൽപ്പുള്ള ഡയലോഗുണ്ട് പശ്ചാത്തലസംഗീതമുണ്ട്, ഇതെല്ലാമുണ്ടാകുമ്പോഴും പാതി മാത്രം വെന്തതിൻ്റെ ചവർപ്പവശേഷിപ്പിക്കുന്ന കാഴ്ചാനുഭവമാണ് ജനഗണമന നൽകുന്നത്.
കോളേജ് അദ്ധ്യാപികയുടെ കൊലപാതകവും ആ മരണത്തെ പുശ്ചിച്ച യൂണിവേഴ്സിറ്റിയുടെ നിലപാടും
തുടർന്ന് സ്റ്റുഡൻസ് നടത്തുന്ന പ്രതിഷേദവും അന്വേഷണവും ആദ്യപകുതിയെ വലിയ സ്ക്രീനിൽ വലിയ ദൈർഘ്യത്തിൽ സ്വല്പം ഇഴഞ്ഞ ആഖ്യാനത്തിൽ സ്ക്രീനിലെത്തിക്കുബോൾ കഥയെ മുൻപോട്ട് കൊണ്ടുപോകുന്നത് രണ്ടാം പകുതിയാണ്.
സംവിധായകൻ തൻ്റെ ആദ്യ ചിത്രത്തെ പോലെ കോർട്ട് റൂം സീനുകളിൽ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ഡയലോഗുകൾ കൊണ്ട് പോരായ്മകളുടെ പഞ്ചറൊട്ടിക്കുന്നുണ്ട്.
കൈയ്യടി നേടുന്നുണ്ട്.
എന്നിരുന്നാലും ഇതുപോലൊരു കണ്ടൻ്റ് അതിൻറെ പൂർണ്ണതയിൽ പറഞ്ഞെത്തിക്കാൻ സാധിച്ചോ? എന്നു ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം.
അനാവശ്യമായി കയറി വരുന്ന മൂന്നു പാട്ടുകൾ, റിപീറ്റടിച്ച് സ്പൂൺ ഫീഡ് ചെയ്യുന്ന ചില രംഗങ്ങൾ, കഥാപാത്രങ്ങളെക്കൊണ്ട് ഒട്ടുമിക്ക ഭാഷകളും പറയിപ്പിക്കുന്ന സംഭാഷണ രീതി തുടങ്ങി ശ്രദ്ധിച്ചാൽ മാറ്റാവുന്ന ചില പോരായ്മകളും ചിത്രത്തിലുണ്ട്.
ടെയിൽ എൻ്റിൽ രണ്ടാം ഭാഗത്തെ റിവീൽ ചെയ്യുന്ന നരേഷനും വിഷ്വലും കാണുമ്പോൾ ഇതിനൊരു രണ്ടാംഭാഗം ആവശ്യമില്ലെന്ന് വരെ തോന്നിപ്പോകും. എന്നിരുന്നാലും
ജനഗണമന രണ്ടു ഭാഗങ്ങളിലായി കഥ പറയുന്ന സിനിമയാണ്, അതുകൊണ്ടുതന്നെ ആദ്യഭാഗം കണ്ട് സിനിമയെ പൂർണ്ണമായും വിലയിരുത്താൻ സാധിക്കില്ല.
അഭിനേതാക്കളുടെ നല്ല പ്രകടനവും നല്ല ഡയലോഗും നൽകുന്ന ആകെത്തുകയിൽ തരക്കേടില്ലാത്ത ഒരു സിനിമ എന്ന് ജനഗണമനയെ പറയാം.
My Rating - 2.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " CBI 5 - THE BRAIN ''
No comments: