1173. പുഴു
🔹പുഴു
Gnr :- Drama
Lang :- മലയാളം
അട്ടഹസിച്ചാൽ എനർജി ലെവലായെന്നും മാസ്സായെന്നും കരുതുന്ന വിഭാഗത്തിന് ഗോഷ്ട്ടി കാണിച്ചാൽ മെഹാനടൻ്റെ ഒടുക്കത്തെ പ്രകടനമെന്നും പറഞ്ഞ് കയ്യടിക്കാം. കേക്ക് മുറിക്കാം കരിയറിലെ മറ്റൊരു നാറിയ വിജയമാക്കാം. ഒന്നാം വർഷം പിന്നിടുമ്പോൾ ഇൻഡസ്ട്രി ഹിറ്റുമാക്കാം.
ഈ സിനിമയുടെ പ്രധാന എക്സൈറ്റ്മെൻറ് ഫാക്ടർ എന്താണെന്ന് വെച്ചാൽ ഷൂട്ടിനു മുൻപേ നടി പാർവതി കൊടുത്ത ഒരു ഇൻറർവ്യൂ ഉണ്ടായിരുന്നു, കുറഞ്ഞ നേരത്ത് പുള്ളിക്കാരി പറഞ്ഞുവെച്ച വാക്കുകൾ എൻ്റമ്മോ...
PR ടീം അതിനെ വളച്ചൊടിച്ച് ഇക്കയുടെ കരിയർ ബെസ്റ്റ് ലോഡിങ് ഹാഷ്ടാഗിൽ കൊണ്ടുനിർത്തി. ഒരു സ്ത്രീ സംവിധായിക കൂടിയായപ്പോൾ ഇക്കയുടെ മെഹാമനസ്സിന് പുണ്യം നേർന്ന പോസ്റ്റുകളുമെത്തി.
ഇന്നലെയും ഇന്നുമായി സിനിമ കണ്ട് തീർത്തപ്പോൾ,
വളരെ മോശം എഴുത്തിൽ വലിച്ചു നീട്ടിയ തിരക്കഥ കൊണ്ട് മടുപ്പിക്കുന്ന വിഷ്വലും ഉറക്കുന്ന ആഖ്യാനവും സ്ലോ പേസിനുവേണ്ടി അനാവശ്യമായി കിടന്നു വലിപ്പിക്കുന്ന എഡിറ്റിംങ്ങും അരോചകമായ പശ്ചാത്തല സംഗീതവും
രണ്ടുമണിക്കൂറിൽ എന്തെങ്കിലും കാണാനുണ്ടെങ്കിൽ അത് മമ്മൂക്കയുടെ ഇടയ്ക്ക് മിന്നിമറയുന്ന ചില നല്ല ഭാവങ്ങൾ മാത്രമാണ്.
സിനിമ പറയുന്ന രാഷ്ട്രീയം ആദ്യരംഗം മുതൽ കർട്ടൻ വീഴുന്ന വരെ വീണ്ടും വീണ്ടും വീണ്ടും ആവർത്തിച്ചു പറയുമ്പോഴും അത് പ്രേക്ഷകൻ്റെ ഉള്ളിലെത്തുന്ന ഒരനുഭവമാക്കി മാറ്റാൻ സിനിമയ്ക്ക് സാധിക്കുന്നില്ല.
Toxic Parenting , Caste politics എന്നതൊക്കെ ഒരു സിനിമയുടെ പശ്ചാത്തലമാകുമ്പോൾ എഴുത്തിലും അവതരണത്തിലും പുലർത്തേണ്ട ശ്രദ്ധ സിനിമയിലെവിടേയും കാണാൻ സാധിക്കുന്നില്ല. കാരണം തൊട്ടും തലോടിയും ഒന്നിലധികം ശക്തമായ വിഷയങ്ങൾ സിനിമയിലുടനീളം കൈകാര്യം ചെയ്തപ്പോൾ പാതിപോലും വേവാതെ അടുപ്പിൽ നിന്നിറക്കിയ ബിരിയാണിയുടെ ചവർപ്പില്ലേ, അതുപോലൊരനുഭവമാണ് പുഴു ആദ്യാവസാനം നൽകുന്നത്.
മമ്മൂക്കയാണ് സിനിമയിലെ ഏക ആശ്വാസം, തരക്കേടില്ലാത്ത പ്രകടനം. ഒരുവിധം എക്സ്പീരിയൻസ്ഡ് ആയ ഏതൊരു ആക്റ്ററും ഈസിയായി ചെയ്തു ഫലിപ്പിക്കാവുന്ന ഒരു കഥാപാത്രം തന്നെയാണ് പുഴുവിലേത്. അതുതന്നെ ഗോഷ്ട്ടിയും കാട്ടിക്കൂട്ടലും ഒപ്പിക്കലും വെച്ച് പഞ്ചറൊട്ടിച്ച് വിളമ്പുമ്പോഴും സിനിമയിൽ താരതമ്യേനെ തരക്കേടില്ലാത്ത ഏക കാര്യം മമ്മൂക്ക മാത്രമാകുന്നു.
പ്രതീക്ഷകളെ സിനിമ എവിടെയും തൃപ്തിപ്പെടുത്തുന്നില്ല, ഒരു വേറിട്ട കഥാപാത്രം മമ്മൂക്ക സ്വീകരിച്ചു, ചെയ്തു എന്നതൊഴിച്ചാൽ ഈ ചിത്രം മറ്റൊന്നുംതന്നെ പ്രേക്ഷകനെ ഇംപ്രസ് ചെയ്യിപ്പിക്കുന്നില്ല.
'ക്ലാസ്സ്' ഫീൽ വരാനായിരിക്കാം റബ്ബർ ബാൻഡ് പോലെ വലിച്ചു നീട്ടാൻ ശ്രമിച്ചത്, അരോചകം.
മറ്റൊരു സൈറത്തും പരിയേറും പെരുമാളും ഉണ്ടാകാമായിരുന്ന കേന്ദ്ര കഥാപശ്ചാത്തലം വെള്ളത്തിൽ വരച്ച വര പോലെ സ്ക്രീനിൽ അടപടലമാകുന്നുണ്ട്.
പുഴു നിരാശപ്പെടുത്തി.
My Rating - 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- @YaduEZr
NEXT - " CBI 5 - THE BRAIN ''


No comments: