1190. ഈശോ
🔹" ഈശോ ''
Gnr :- Thriller
Lang :- മലയാളം
ത്രില്ലർ സിനിമകളുടെ പിതാവാണ് ഈശോ,
ധീരമായ ഗംഭീരാനുഭവം,
മലയാള സിനിമമേഖലയ്ക്ക് കിട്ടിയ പുണ്യമാണ് നാദിക്ക!
തുടങ്ങിയ രണ്ടു വരി കവിതകൾ നിരൂപണാഭിപ്രായത്തിൽ നിങ്ങൾക്ക് മുന്നിലെത്തുന്നെങ്കിൽ,
നമ്പാതെ!
My Rating - 1/5
ആരു കേട്ടാലും നാലു തെറി പറഞ്ഞു വിടുന്ന പ്രൊഡിക്ടബിളായ സ്ക്രിപ്റ്റ്, യാതൊരു താൽപര്യവും എവിടെയും തോന്നിപ്പിക്കാത്ത ആ ഫ്ലാറ്റായ കഥയെ കോവിഡിന്റെ സകല പരിമിതികളും ഒപ്പം ചേർത്ത് എന്തിനോ തിളപ്പിച്ചാറ്റിയ അനാവശ്യ സൃഷ്ട്ടിയാണ് ഈശോ.
രാത്രിയെ സ്ക്രീനിൽ മനോഹരമാക്കിയ വിഷ്വലുകളും ജാഫർ ഇടുക്കി - ജയസൂര്യ കോമ്പിനേഷനിലെ ചില രംഗങ്ങളും അരികിലേക്ക് മാറ്റി നിർത്തിയാൽ ബാക്കിയുള്ളതെല്ലാം ഒരേ കണക്കിന് പടു ദുരന്തമായ ത്രില്ലും എല്ലുമില്ലാത്ത ദാരിദ്ര്യം പിടിച്ച ത്രില്ലറാണ് ആകെ തുകയിൽ ഈ സിനിമ.
ഇതിന് ഇല്ലാത്ത മാനങ്ങൾ മനസ്സിൽ മെനഞ്ഞെടുത്ത് തലയിൽ കേറ്റിവച്ച ചില ഓൺലൈൻ രണ്ടു വരി നിരൂപകന്മാരെ മനസ്സിൽ സ്മരിച്ചുകൊണ്ട് അഭിപ്രായം പറയട്ടെ!
ജയസൂര്യ ജാഫർ ഇടുക്കി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ നാരായണൻ നിർമ്മിച്ച് നാദിർഷ സംവിധാനം ചെയ്ത ഈ ചിത്രം SonyLIV വഴിയാണ് സ്ട്രീം ചെയ്തിട്ടുള്ളത്.
ഒരു OTT റിലീസിന് അനുയോജ്യമായ പെർഫെക്ട് ദൈർഘ്യവും കഥാപാശ്ചാത്തലവും സിനിമയ്ക്കുണ്ട്... എന്നാൽ ഒരു സിനിമയ്ക്ക് വേണ്ട മിനിമം കയ്യൊതുക്കം എഴുത്തിലോ അവതരണത്തിലോ കാണാനുമില്ല.
ഗാന്ധി സ്ട്രീറ്റ് എന്ന വല്ലാത്തൊരു സ്ട്രീറ്റിലെ അസാധാരണമായ ഒരു രാത്രിയുടെ കഥയാണ് ചിത്രം പറയുന്നത് ,
ആ കവല കാണിക്കുമ്പോൾ തന്നെ പകുതി പാളുന്ന ചിത്രം അവിടെ തുടർന്നു സംഭവിക്കുന്ന കുറച്ചു കാര്യങ്ങൾ കൂടി കാണിക്കുമ്പോൾ പൂർണ്ണതയിൽ പരാജയമാകുന്നുണ്ട്...
ഗാന്ധി സ്ട്രീറ്റിലെ ATM സെക്യൂരിറ്റി രാമചന്ദ്രൻ പിള്ള ഒരു പ്രമുഖനെതിരെ കോടതിയിൽ സാക്ഷി പറയാൻ തീരുമാനിക്കുകയും അതിൽ നിന്നും അയാളെ പിന്തിരിപ്പിക്കാനും തീർക്കാനുമായി വാടക കൊലയാളി എത്തുന്നതുമാണ് കഥാപശ്ചാത്തലം... ആ വാടക കൊലയാളി ആര്, അയാൾ പിള്ളയെ കൊല്ലുമോ, അയാൾക്ക് അയാൾക്ക് ആദ്യ രംഗങ്ങളിൽ കാണിച്ച ഫ്ലാഷ്ബാക്കുമായി ബന്ധമുണ്ടോ? തുടങ്ങിയ സംശയങ്ങളൊക്കെ ഒരുപക്ഷേ തുടങ്ങിയ പത്തു മിനിറ്റിൽ തന്നെ പ്രേക്ഷകർക്ക് ബോധ്യപ്പെടും... പിന്നെ എന്തെങ്കിലും മറിമായം ക്ലൈമാക്സിൽ ഉണ്ടെങ്കിലോ എന്ന് വെച്ച് നേരം കളഞ്ഞു കാണാനിരിക്കുമ്പോൾ അതാ വരുന്നു ആദ്യമേ മനസ്സിൽ കരുതി വച്ച ക്ലൈമാക്സ്....
ഇങ്ങനെ തീർത്തും പ്രൊഡിക്ടബിളായ കഥപറച്ചിൽ രീതി കൊണ്ട് പഴകി തേഞ്ഞ ഒരു കഥയെ കോവിഡിന്റെ ദാരിദ്ര്യത്തിൽ സ്ക്രീനിൽ നല്ല ബോറിംങായ് കൊണ്ടെത്തിക്കാൻ നാദിർഷയും ടീമും പരിപൂർണ്ണതയിൽ വിജയിച്ചിട്ടുണ്ട്.
പേരിൽ മാത്രം ത്രില്ലുള്ള എന്നാൽ സിനിമയിലെവിടെയും അങ്ങനെ ഒന്ന് അനുഭവപ്പെടുത്താത്ത
ഒരു താൽപര്യവും തോന്നിപ്പിക്കാത്ത സിനിമയുടെ കഥ പറച്ചിൽ രീതി തന്നെയാണ് ആദ്യത്തെ പോരായ്മ, പിന്നെ ഒരു സ്ട്രീറ്റ് എന്നൊക്കെ പറഞ്ഞു അതിന് ഒട്ടും യോജിക്കാത്ത ഒരു ലൊക്കേഷനും അവിടുത്തെ ഉട്ടോപ്യൻ ATMഉം തുടങ്ങി സിനിമ നീളുമ്പോൾ എടുത്തു പറയത്തക്ക ഒന്നും തന്നെ എവിടെയും നൽകുന്നില്ല.
ജയസൂര്യ എപ്പോഴത്തെയും പോലെ ഈശോയിലും കാണാം, താരതമ്യേന ജാഫർ ഇടുക്കി കൊള്ളാം.. കൂടാതെ സുരേഷ് കൃഷ്ണ , ഇന്ദ്രൻസ്, രജിത് കുമാർ എന്നിങ്ങനെ വിരലിലെണ്ണാവുന്ന അഭിനേതാക്കളും വേഷമിട്ടിട്ടുണ്ട്.
യാതൊന്നും പ്രതീക്ഷിക്കാതെ വെറുതെ സമയം കളയാൻ ഒരു സിനിമ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ ഈശോ നിങ്ങൾക്കുള്ളതാണ്... അതല്ലാത്തവർക്ക് സൗകര്യപൂർവ്വം ഒഴിവാക്കി വിടാവുന്ന ത്രില്ലില്ലാത്ത ത്രില്ലറാണ് ഈശോ.
[Link - ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " CARTER ''
No comments: