1189. THE POSSESSION OF HANNAH GRACE
🔹 " ദി പൊസഷൻ ഓഫ് ഹന്ന ഗ്രേസ് ''
Gnr :- Horror Drama
Lang :- ഇംഗ്ലീഷ്
ഹന്ന ഗ്രേസ് എന്ന പെൺകുട്ടിയുടെ Exorcism കാണിച്ചുകൊണ്ടാണ് സിനിമ കഥയാരംഭിക്കുന്നത്... ആദ്യ രംഗങ്ങളോടെ തന്നെ കാണാൻ പോകുന്നത് എത്തരമൊരു സിനിമയാണെന്ന ബോധ്യം പ്രേക്ഷകന് ലഭിക്കും...
തുടർന്ന് മോർച്ചറിയിൽ രാത്രി ഇൻടേക് അസിസ്റ്റൻറ് ആയി പുതിയ ജോലിയിലേക്ക് പ്രവേശിക്കുന്ന മേഗൻ എന്ന മുൻ പോലീസ് ഉദ്യോഗസ്ഥയായ നായിക കഥാപാത്രത്തെയും അവരുടെ ചുറ്റുപാടുകളെയും സിനിമ പരിചയപ്പെടുത്തുന്നു...
രാത്രി മോർച്ചറിയിൽ എത്തുന്ന ശവശരീരങ്ങൾ ആദ്യ പരിശോധനകൾക്ക് ശേഷം ഡാറ്റ ബേസിൽ ചേർക്കുന്നതും അവയെ സുരക്ഷിതമായി സൂക്ഷിക്കുകയുമാണ് മേഗൻ്റെ ജോലി, ഒരു ദിവസം രാത്രി ഹന്നാ ഗ്രേസിന്റെ ശവശരീരം അവിടെയെത്തുന്നു... പിന്നീട് ആ മൃതദേഹത്തിന് സംഭവിക്കുന്ന കാര്യങ്ങളും അതുവഴി പറയുന്ന കഥയുമാണ് ചിത്രം പങ്കുവെക്കുന്നത്.
ഒരു ഹൊറർ സിനിമയ്ക്ക് ആവശ്യമായ ത്രിലോ പേടിപ്പെടുത്തുന്ന രംഗങ്ങളോ മിസ്റ്ററി ഫീൽ ചെയ്യിപ്പിക്കുന്ന യാതൊന്നും സിനിമ ഓഫർ ചെയ്യുന്നില്ല... രണ്ടാം പകുതിയെ അപേക്ഷിച്ചു തരക്കേടില്ലാത്ത ആദ്യപകുതി എന്നത് മാറ്റി നിർത്തിയാൽ സാധ്യതകളുള്ള ഒരു കഥയെ മോശമാക്കി വെച്ച ഒരു സാധാരണ സിനിമയാണ് ദി പൊസഷൻ ഓഫ് ഹന്ന ഗ്രേസ്.
സിനിമയുടെ ഏറ്റവും മോശം എന്ന് പറയാവുന്നത് ക്ലൈമാക്സ് രംഗങ്ങളാണ്, അത്രമേൽ ഭീകരമായി അവതരിപ്പിച്ച ഒരു പിശാചിനെ വെറും എഴുത്തിൽ മാത്രം കാണാവുന്ന രീതിയിൽ സ്ക്രീനിൽ ദുർബലമാക്കുകയാണ് ക്ലൈമാക്സ്. ഇത്തരം സിനിമകളിൽ നിർബന്ധമായും ഉണ്ടായിരിക്കേണ്ട എൻഗേജിങ് ഫാക്ടർ വെറും ഒന്നരമണിക്കൂർ പോലുമില്ലാത്ത ഈ ചിത്രത്തിൽ എവിടെയും കാണാനില്ല.
ഇനി സിനിമയുടെ നല്ല വശങ്ങൾ നോക്കുമ്പോൾ കഥ ആവശ്യപ്പെടുന്ന DOPയും ഗ്രേ ഷെയ്ഡിലുള്ള അതിന്റെ കളറിംങ്ങും കൊള്ളാമായിരുന്നു, പിന്നെ എടുത്തു പറയേണ്ട ദൈർഖ്യവും...
മറ്റൊന്നും നോക്കാതെ ഹൊറർ സിനിമകളെ വലിയ താല്പര്യത്തോടെ വീക്ഷിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ നിങ്ങൾക്കുള്ളതാണ് ഈ സിനിമയും ഹന്ന ഗ്രേസും.
My Rating - 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " മേം ഹൂം മൂസ ''
No comments: