1209. H. I. T - Second Case
🔹 '' H. I. T - Second Case ''
Gnr :- Investigation Thriller
Lang :- തെലുഗു
HIT ആദ്യഭാഗം ഒരു സർപ്രൈസ് ട്രീറ്റ് തന്നെയായിരുന്നു എനിക്ക് നൽകിയിരുന്നത്... തെലുങ്കിൽ സ്റ്റാർ വാല്യൂ ഒന്നുമില്ലാത്ത ഒരു നായകൻറെ ത്രില്ലർ പടം... അതുകൊണ്ടുതന്നെ ടിപ്പിക്കൽ മസാലയുടെ കുത്തൊഴുക്ക് പുട്ടിന് പീര പോലെ വരുന്നില്ല എന്നത് ആശ്വാസമായിരുന്നു.. കൂടാതെ ബേസ് സ്റ്റോറിയും സർപ്രൈസ് എലമെന്റ്സും ടെക്നിക്കൽ ക്വാളിറ്റിയും നല്ല പെർഫോമൻസും എല്ലാമായി HIT വർഷങ്ങൾക്കിപ്പുറവും മനസ്സിൽ നല്ല സിനിമയായ് നിലനിൽക്കുന്നു.
ആ സിനിമയ്ക്ക് ഒരു രണ്ടാംഭാഗം ഒരുങ്ങുകയും, അത് ക്വാളിറ്റി ത്രില്ലറുകളിൽ പയറ്റിതെളിയുന്ന
അദ്വിശേഷിനെ പോലൊരാൾ നായകനായ് എത്തുകയും ചെയ്യുമ്പോൾ എവിടുന്നോ കാടുകയറി വരുന്ന ഒരു പ്രതീക്ഷ, യഥാർത്ഥത്തിൽ ആ പ്രതീക്ഷയാണ് സിനിമയുടെ വില്ലൻ....
തെലുങ്കാനയിലെ ഹോമിസൈഡ് ഇൻറർവെൻഷൻ ടീം (H.I.T) എന്ന പോലീസ് ഡിപ്പാർട്ട്മെൻ്റും അവിടുത്തെ അന്വേഷണ ഉദ്യോഗസ്ഥരും അവരിലേക്ക് വരുന്ന കേസുകളുമാണ് ഈ മൂവി സീരീസ് കഥ പറയുന്ന പശ്ചാത്തലം.
🪄Story with strong Spoilers
'ഹിറ്റ്' ആദ്യ ഭാഗത്തിന്റെ തുടർച്ച ഒന്നുമല്ലെങ്കിലും വിക്രമും അഭിലാഷുമൊക്കെ ഈ കഥയുടെയും ഭാഗമാണ്...
KD എന്നു വിളിക്കുന്ന കൃഷ്ണദേവ് lPS ആണ് ഇത്തവണ നായകൻ. അവിചാരിതമായി അയാളുടെ മുന്നിലേക്ക് എത്തുന്ന
പൈശാചികമായ ഒരു മർഡർ കേസ്, അത് അന്വേഷിച്ചു തുടങ്ങുന്ന KDയ്ക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങൾ..
വർഷയുമായുള്ള അയാളുടെ ലിവിങ് ടുഗതർ റിലേഷൻഷിപ്പ്..
ഏതൊരു പഴങ്കഞ്ഞി ത്രില്ലർ പോലെയും കേസന്വേഷണവും കുടുംബവും ഒരേ പോയിന്റിൽ എത്തുന്നതോടെ പടം ഓവറോൾ കൈവിട്ട പട്ടം പോലെ ക്ലൈമാക്സിൽ കൊണ്ടത്തുകയും അവിടുന്ന് ''പതുക്കോ"ന്നും പറഞ്ഞ് മൂക്കുകുത്തുന്ന കാഴ്ചയുമാണ് ഈ ഹിറ്റിൻ്റെ രണ്ടാം കേസ്.
ലോജിക്കൽ എററുകളും കഥയുമായി എവിടെയും കണക്ട് ചെയ്യപ്പെടാതെ പോകുന്ന കഥാസന്ദർഭങ്ങളും പെർഫെക്റ്റ് ദൈർഘ്യത്തിൽ പോലും അത്യാവശ്യം വിരസമാകുന്നുണ്ട് ചിത്രം.
ഒരു തെറ്റില്ലാത്ത ത്രില്ലർ പ്രതീക്ഷിച്ചാൽ വൺ ടൈം വാച്ചബിൾ എന്നു പറയാവുന്ന ശരാശരിയിൽ ഹിറ്റിനെ കൊണ്ടുനിർത്താം...
അദ്വിശേഷ് സിനിമകളിൽ മുൻ ചിത്രങ്ങളുടെ ക്വാളിറ്റിയിൽ എത്താതെ പോകുന്ന ഹിറ്റ് ഒരു മോശം സിനിമയല്ല എന്നും കൂടി പറഞ്ഞു വെക്കണം.
കണ്ടു നോക്കി അഭിപ്രായം വിലയിരുത്തുക.
My Rating - 2/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " മാളികപ്പുറം ''
...
ReplyDelete