1212. .എലോൺ
🔹 " എലോൺ ''
Gnr :- Thriller Drama
Lang :- മലയാളം
▪️ഒരു സിനിമ അഞ്ചു പേർ കാണുന്നെങ്കിൽ ആ സിനിമയ്ക്ക് അഞ്ച് അഭിപ്രായങ്ങളാണ് രൂപപ്പെടുന്നത്...
അതിൽ ഒരാൾ
'സിനിമ റിവ്യൂ' എന്നും പറഞ്ഞ് സോഷ്യൽ മീഡിയയിൽ എഴുതുമ്പോൾ
അത് ആ സിനിമയുടെ യഥാർത്ഥ അഭിപ്രായം ആയൊന്നും കാണരുത്...
അത് ആ ഒരു വ്യക്തിയുടെ അഭിപ്രായം മാത്രമാണ്... അയാൾ സിനിമ കാണാൻ തിരഞ്ഞെടുത്ത തീയേറ്ററും അയാളുടെ മാനസികാവസ്ഥയും താല്പര്യങ്ങളും മുതൽ ഒരുപാട് ഘടകങ്ങൾ പറയുന്ന അഭിപ്രായത്തെ അടിസ്ഥാനപ്പെടുത്തി കൊണ്ടിരിക്കും....
ഒരു കാഴ്ച്ചയ്ക്ക്
വ്യത്യസ്തമായ ഒരുപാട് അഭിപ്രായങ്ങൾ രൂപപ്പെടുന്നതിൽ ഒന്ന് മാത്രമാണ് ഒരു റിവ്യൂ എന്ന് മനസ്സിലാക്കുക....
സിനിമ എന്നല്ല ഒന്നും തന്നെ മറ്റൊരാളുടെ അഭിപ്രായങ്ങൾക്ക് കാത്തു നിൽക്കാതെ സ്വതാല്പര്യ വെച്ച് കാണാൻ ശ്രമിക്കുക▪️
🪄REVIEW
ഒറ്റവാക്കിൽ - 'പരിമിതികളെ സ്ക്രീനിൽ കണ്ടറിയാൻ സാധിക്കുമെങ്കിലും എലോൺ തരക്കേടില്ലാത്ത കാഴ്ച നൽകുന്നുണ്ട്, ആകെത്തുകയിൽ കൊള്ളാം എന്നൊരു വാക്കിൽ ചിത്രത്തെയൊന്നാകെ കെട്ടിനിർത്താം...'
അഭിനന്ദ് രാമാനുജം, പ്രമോദ് കെ പിള്ള എന്നിവരുടെ സിനിമാട്ടോഗ്രാഫിയും അതിനെ ഡോൺമാക്സ് ഒരുപാടെഫക്റ്റിൽ പൊലിപ്പിച്ചെടുത്ത എഡിറ്റിംങും
ഫോർ മ്യൂസിക് നൽകിയ സൗണ്ടും എലോൺ എന്ന രാജേഷ് ജയരാമൻറെ ക്ലീഷയിൽ മുങ്ങിയ എഴുത്തിനെ പരുധിക്കപ്പുറം രക്ഷപ്പെടുത്തുമ്പോൾ
മോഹൻലാൽ എന്ന ഫാക്ടർ രണ്ടു മണിക്കൂർ ആഘോഷം നൽകുന്ന സിനിമാകാഴ്ചയാണിത്.
ആഘോഷം എന്നു പറയുമ്പോൾ
മോഹൻലാൽ തൻ്റെ കഴിവിന്റെ പരമാവധിയോ പകുതിയോ കാൽ ശതമാനമോ സ്ക്രീനിൽ കാണിച്ച് അമ്പരപ്പിക്കുന്ന കാഴ്ച്ചയെന്നല്ല, സമീപകാലത്ത് മങ്ങിവറ്റ് വരണ്ടുണങ്ങിയ ലാലിത്തമുള്ള എക്സ്പ്രഷനും അതിലൂടെ കൺവേ ചെയ്യുന്ന ഇമോഷൻസും ഒടിയനു ശേഷം പൂർണതയിൽ നഷ്ടപ്പെട്ടെന്ന് അലറി കരഞ്ഞവർക്ക് കിട്ടിയ ആറാട്ടും ബിഗ്ബ്രദറും മോൺസ്റ്ററുമൊക്കെ ലാലിൻ്റെ കരിയറിനു നൽകുന്ന ആഘാതം ചെറുത്തുനിൽക്കാൻ ഈ കഥാപാത്രവും സിനിമയും വലിയൊരളവിൽ സാധിപ്പിച്ചെടുക്കുന്നുണ്ട്... അതാണ് മുകളിൽ പറഞ്ഞ ആഘോഷം.
കാളിദാസൻ സമീപകാല മോഹൻലാൽ കഥാപാത്രങ്ങളുടെ തുടർച്ച തന്നെയാണ്... വ്യക്തമായ പേരോ ഐഡന്റിറ്റിയോ ഇല്ലാത്ത സദാസമയം വേദാന്തം പറയുന്ന ക്യൂട്ട്നെസ്സ് വാരിക്കോരിയെറിയാൻ ശ്രമിക്കുന്ന ക്ലൈമാക്സിൽ എത്തുമ്പോൾ ത്രില്ലറാക്കാൻ ശ്രമിക്കുന്ന ടിപ്പിക്കൽ പോസ്റ്റ് ഒടിയൻ മോഹൻലാൽ സിനിമകളുടെ ഫോർമാറ്റ്... രണ്ടു മണിക്കൂർ ദൈർഘ്യത്തിൽ മോഹൻലാലിനെ മാത്രം സ്ക്രീനിൽ എത്തിക്കുന്ന ഒരു സിനിമയ്ക്ക് ബോറടിപ്പിക്കാതെ കണ്ടിരുത്താൻ സാധിക്കുന്നെങ്കിൽ നേരത്തെ പറഞ്ഞ ഫോർമാറ്റ് സിനിമകളിൽ അടിമുടി കൊള്ളാവുന്ന കാഴ്ച തന്നെയാണ് എലോൺ നൽകുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ കോവിഡ് കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട സിനിമ എന്ന നിലയിൽ ഏകദേശം ഇതേ ഫോർമാറ്റിൽ മലയാളത്തിൽ ഇറങ്ങിയ മറ്റു സിനിമകളോട് താരതമ്യപ്പെടുത്തുമ്പോഴും എലോൺ തൃപ്തിപ്പെടുത്തുന്നുണ്ട്.
🪄 Story with Strong Spoilers
കോവിഡ് മൂർച്ഛിച്ചു നിൽക്കുന്ന സമയം , കഥാനായകൻ കാളിദാസൻ കൊച്ചിയിലെ സ്ട്രോബറി ഹോട്ടലിൽ 13A റൂമിലേക്ക് എത്തുന്നതോടെയാണ് സിനിമ തുടങ്ങുന്നത്.. ആ ഫ്ലാറ്റിൽ അയാൾക്ക് മറ്റുപല ശബ്ദങ്ങളും കേൾക്കാൻ സാധിക്കുന്നതും ആ ശബ്ദങ്ങളെ പിന്തുടർന്ന് അവർക്ക് വേണ്ടിയുള്ള പ്രതികാരത്തിലേക്ക് ഇറങ്ങി ചെന്ന് അതിലൂടെ മനസ്സിലാക്കുന്ന സത്യങ്ങളും അതിനെ മാന്യമായി കൊണ്ടെത്തിച്ച പര്യവസാനവും രണ്ടു മണിക്കൂറിൽ പറഞ്ഞു തീർക്കുന്ന സിനിമയാണിത്...
പൃഥ്വിരാജ്, മഞ്ജു വാര്യർ, സുരേഷ് കൃഷ്ണ, രഞ്ജി പണിക്കർ, സിദ്ദിഖ് , രചന നാരായണൻകുട്ടി, നന്ദു എന്നിങ്ങനെ ശബ്ദം കൊണ്ട് തിരിച്ചറിയാൻ സാധിക്കുന്ന മലയാളത്തിലെ ശ്രദ്ധേയരായ അഭിനേതാക്കൾ സ്ക്രീനിൽ ശബ്ദമായെത്തുന്നുണ്ട്.
അതിൽ പൃഥ്വിരാജിന്റെ ഹരിഭായ് ആയുള്ള മോഹൻലാലിൻ്റെ സംഭാഷണങ്ങൾ പേഴ്സണലി നല്ല രസമായിട്ട് തോന്നി.
'സർവ്വകാല ദ്രോഹം' എന്നൊക്കെ പറഞ്ഞു കരുതിക്കൂട്ടി ഡിഗ്രേഡ് ചെയ്യപ്പെടേണ്ട സിനിമയായി എവിടെയും അനുഭവപ്പെട്ടിട്ടില്ല... ഒരുപക്ഷേ മോഹൻലാലിനു പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ 'അഭിനയകുലപതിയുടെ തേരോട്ടം' എന്നൊക്കെ ആകുമായിരുന്നു ഇവരുടെയൊക്കെ തലക്കെട്ട്...
സിനിമയുടെ പോരായ്മയിലേക്കു നോക്കാം...
മുകളിൽ പറഞ്ഞതുപോലെ സകല ക്ലീഷേയും കൂട്ടിക്കുഴച്ചെടുക്കുന്ന തിരക്കഥ, പ്രൊഡിക്ടബിളായ ആ തിരക്കഥയ്ക്ക് മുകളിൽ പിന്നെ എന്തൊക്കെ കെട്ടിപ്പൊക്കിയാലും ആവറേജോ അതിന് തൊട്ടുമുകളിലോ ആയെ കൊണ്ടെത്തിക്കാൻ സാധിക്കുകയുള്ളൂ ഇത്തരം സിനിമകൾക്ക്...
മോനെ ദാസാ, വേദാന്തം എനിക്കിഷ്ടമാണ്... പക്ഷേ അത് കേട്ടിരിക്കാൻ ഇപ്പോൾ ടൈമില്ല, എന്ന്
സിനിമയിൽ ഒരു കഥാപാത്രം മോഹൻലാലിനോട് പറയുന്ന രംഗമുണ്ട്,
ഇത് പ്രേക്ഷകർ പറഞ്ഞു പോകുന്ന രീതിയിലാണ് ചില സംഭാഷണങ്ങൾ, ചിറക്കൽ ശ്രീഹരിക്ക് അനൂപ് മേനോനിൽ ഉണ്ടായ കുഞ്ഞിനെപ്പോലൊരു പ്രതീതി സംഭാഷണങ്ങൾക്കുണ്ട്.
സംവിധായകൻ ഓൺലൈൻ സ്ട്രീമിന് വേണ്ടി ഒരുക്കിയെടുത്ത ഒരു സിനിമ, അത് കെട്ടിലും മട്ടിലും പെർഫെക്ട് OTTസ്റ്റഫാകുബോൾ അത് തീയേറ്ററിലെത്തിച്ചാൽ പ്രേക്ഷകർ ലാഗാണെന്ന് പറയുമെന്ന് സംവിധായകൻ മുൻകൂട്ടി പ്രവചിച്ച സിനിമ....
അത് തിയേറ്ററിലെത്തി തരക്കേടില്ലാത്ത കാഴ്ച നൽകുമ്പോൾ തന്നെ എലോൺ വിജയമാകുന്നുണ്ടെന്നാണ് എൻറെ അഭിപ്രായം.
അഭിനന്ദിൻ്റെ നൂലിൽ കെട്ടിയാട്ടുന്ന ഷോട്ടുകളും ഡോൺമാക്സിന്റെ കണ്ണിൽ കുത്തുന്ന എഡിറ്റിങ്ങും ഷാജി കൈലാസ് മേക്കിങ്ങിൽ എത്തുമ്പോൾ എല്ലാവർക്കും രസിക്കണമെന്നില്ല എന്നാൽ എനിക്കിഷ്ടപ്പെട്ടു....
എലോൺ ഒരു മികച്ച സിനിമയോ കാണേണ്ട സിനിമയോ ഒന്നുമല്ല... എന്നാൽ കണ്ടിരിക്കാൻ കൊള്ളാവുന്ന ചിത്രമാണ്....
തിയേറ്ററിലെ പരാജയം നോക്കി വിലയിരുത്തിയാൽ നൻ പകൽ നേരത്തെ മയക്കത്തിനും എലോണിനുമൊക്കെ ഒരേ ഗതിയാണ്...
മോഹൻലാൽ സിനിമകൾ തള്ളിപ്പറയേണ്ടുന്നതിന്റെ പൊളിറ്റിക്സ് ചിലരുടെ എഴുത്തുകളിലും പരാമർശങ്ങളിലും മീഡിയ വൺ പോലുള്ളവരുടെ മുൻ അഭിപ്രായങ്ങളിലും വളരെ വ്യക്തമാണ്... അതിനെ അതിജീവിക്കാൻ മോഹൻലാലിന് സാധിക്കട്ടെ.
My Rating - 2/5
''പ്രതിസന്ധികൾ എനിക്കിഷ്ടമാണ്, അത് പുതിയ അവസരങ്ങൾ സൃഷ്ടിക്കും..."
കാളിദാസൻ പറയുന്ന ഈ ഡയലോഗ് മോഹൻലാലിൻറെ കരിയറിനോടുള്ള സമീപനം കൂടിയാകട്ടെ.
[ Link - ]
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - " തങ്കം ''
No comments: