Search This Blog

വർണ്ണക്കടലാസിൽ പൊതിഞ്ഞ ചർദ്ദിലാണ് മമ്മൂട്ടി.

ആമേൻ സിനിമയിൽ ശശി കല്ലിംങ്ക അവതരിപ്പിച്ച ചാച്ചപ്പൻ എന്ന കഥാപാത്രം വർണ്ണക്കടലാസിൽ പൊതിഞ്ഞൊരു സാധനം ഒരമ്മച്ചിയ്ക്ക് കൊണ്ടു കൊടുക്കുന്ന രംഗമുണ്ട്...

പലപ്പോഴും ആ വർണ്ണക്കടലാസിനുള്ളിലെ സാധനമാണ് മമ്മൂട്ടി എന്ന് 
പലരുടേയും തുറന്നുപറച്ചലുകളിലൂടേയും അയാൾ നടത്തുന്ന ചില സ്റ്റേറ്റ്മെൻ്റുകളിലൂടെയും  ഇതിനു മുൻപേ അനുഭവപ്പെട്ടിട്ടുണ്ട്...

PRടീമും ആരാധകരും അയാളിലെ രാഷ്ട്രീയവും ഇല്ല എന്നു പറഞ്ഞാലും ഉണ്ടെന്നുറപ്പുള്ള അയാളുടെ മതവും എല്ലാത്തിനുമൊപ്പം പ്രായമേറുമ്പോഴും രാഗി മിനുക്കുന്ന അയാളുടെ കഴിവും ഒരു വർണ്ണക്കടലാസ് പോലെ മമ്മൂട്ടിയെ കാലത്തിനൊത്ത് പൊതിഞ്ഞെടുക്കുമ്പോൾ ഉള്ളിലുള്ള സാധനത്തിന്റെ ദുർഗന്ധം പുറമേ എത്തുന്നില്ല എന്നു മാത്രം...

പക്ഷേ ആ പൊതിയഴിച്ചു ഉള്ളുതുറക്കേണ്ടി വന്നാൽ അല്ലെങ്കിൽ ഇതിനു മുൻപ് അത്തരം അവസരങ്ങൾ വന്നപ്പോഴെല്ലാം 
മമ്മൂട്ടിയുടെ കരിപ്പെട്ടി തമാശയേക്കാൾ അവരാദിച്ച വൃത്തികേടുകൾ ഇതിനുമുൻപും ഒരുപാടുണ്ടായിട്ടുണ്ട്... 

ഇതെല്ലാം ഇക്കയുടെ തെമാശകൾ ആക്കിയെടുക്കാനും പുള്ളിയെ കുട്ടിക്കൂപ്പായമണിയിക്കാനും കുറുമ്പനാക്കാനും കുഞ്ഞാവയാക്കാനും കാശു വാങ്ങിയും സ്നേഹം കൊണ്ടും നേരത്തെ പറഞ്ഞ പ്രിവിലേജുകൾ കൊണ്ടും ആവോളം സാധിച്ചെടുക്കുന്നു എന്നത് ഇക്കാലത്ത് ഒരു കഴിവായി തന്നെ കണക്കാക്കാം... അതിലഭിമാനിക്കാം.... 

ഇത് പറഞ്ഞത് മറ്റവൻ ആയിരുന്നെങ്കിൽ ആറര പാരഗ്രാഫിൽ ഉള്ളിലെ ഫ്രസ്ട്രേഷൻ തീർക്കാമായിരുന്നു എന്നും കരുതി മൗനവ്രതത്തിലാണ്ടവരോട് 
നാളെ വന്നേക്കാവുന്ന സോറി നോട്ടിൽ
നിങ്ങൾക്ക് ആറാട്ട് നടത്താം.. അപ്ഡേഷൻ മോഡിൽ കിട്ടിയ പുതിയ വേർഷനെക്കുറിച്ച് ആ കുഞ്ഞാവയെക്കുറിച്ച് നാളെ നിങ്ങൾക്ക് കവിതയെഴുതാം...

ശർക്കരയുടെ നിറം എന്തോ മഹാപരാധമാണെന്ന് കണക്കാക്കുന്ന അയാൾക്ക് ഓശാന പാടാൻ തൽക്കാലം എനിക്ക് താല്പര്യമില്ല...
Yadu EZr

No comments: