Search This Blog

ഈ രാജ്യത്തിൻറെ പ്രതീക്ഷ...

അന്ന് എനിക്ക് പതിനാല് വയസ്സായിരുന്നു.
പതിവ് പോലെ രാവിലെ സ്കൂളിൽ ആയിരുന്നു. ജോഗ്രഫിയുടെ ക്ലാസ്സിൽ ഇരിക്കുമ്പോൾ എന്റെ ഒരു ടീച്ചർ വന്നു കൊണ്ട് പറഞ്ഞു.

"രാഹുൽ നിന്നെ പ്രിൻസിപ്പൽ വിളിക്കുന്നുണ്ട്..

"ഇന്നും അങ്ങിനെ തന്നെയാണ്..

"എന്റെ എന്തോ വികൃതിയുടെ പേരിൽ തന്നെയാവും പ്രിൻസിപ്പൽ വിളിപ്പിക്കുന്നത്.
തല്ല് കിട്ടും. 

"രാഹുൽ നിനക്ക് വീട്ടിൽ നിന്ന് ഒരു ഫോൺ കോളുണ്ട്.." 

അത്‌ പറഞ്ഞ പ്രിൻസിപ്പലിന്റെ ശബ്ദത്തിൽ നിന്ന് തന്നെ എന്തോ അരുതാത്തത് സംഭവിച്ചിരിക്കുന്നു എന്നത് എനിക്ക് മനസ്സിലായിരുന്നു. വിറയുന്ന കൈകളോടെ ഞാൻ ഫോൺ എടുത്തു.
മറുതലയ്ക്കൽ അമ്മയുടെ സഹായത്തിനു വീട്ടിൽ ഉണ്ടായിരുന്ന സ്ത്രീയാണ്. 

"രാഹുൽ,
ദാദിക്ക് വെടിയേറ്റിരിക്കുന്നു.
"അവർ പൊട്ടി കരഞ്ഞു കൊണ്ട് വീണ്ടും വീണ്ടും പറഞ്ഞു.

"ദാദിക്ക് വെടിയേറ്റിരിക്കുന്നു.." 
ഈ സംസാരം അമിത് ഷാ യ്ക്ക് മനസ്സിലാവണമെന്നില്ല.
മോദിജിക്ക് മനസ്സിലാവണമെന്നില്ല. 
എന്തിന് ഡോവൽജിക്ക് പോലും മനസിലാവാണമെന്നില്ല. കാരണം അവർക്ക് വേദന എന്നതിൽ വലിയ താത്പര്യമില്ല.

എന്നാൽ കശ്മീരികൾക്ക് മനസ്സിലാവും. ഇവിടെ ചുറ്റും കൂടി നിൽക്കുന്ന പട്ടാളക്കാർക്ക് മനസ്സിലാവും.
കാരണം ആയിര കണക്കിന് കാശ്മീരികളുടെ വീടുകളിലേക്ക് ഇത്‌ പോലുള്ള കോളുകൾ വന്നിട്ടുണ്ട്.
അത്‌ പോലെ തന്നെ പട്ടാളക്കാരന്റെ വീടുകളിലേക്കും വന്നിട്ടുണ്ട്.
അത്‌ കൊണ്ട് നമുക്ക് മനസ്സിലാവും. 
ഞാൻ പ്രിയങ്കയേയും കൂട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് എത്തി.
വെടിയേറ്റ സ്ഥലത്തേക്ക് പോയി നോക്കി.

രക്തം ചുറ്റും തളം കെട്ടി നിൽക്കുന്നുണ്ട്. അച്ഛനുണ്ട്. അമ്മയുണ്ട്. അമ്മ ആകെ തന്നെ തളർന്നിരുന്നു. പിന്നീട് ആറ് വർഷങ്ങൾക്ക് ശേഷം അന്ന് ഞാൻ അമേരിക്കയിൽ ആയിരുന്നു.അച്ഛന്റെ ഒരു സുഹൃത്തിന്റെ കാൾ വരുന്നു. എന്നാൽ ആ കാളിൽ ഞാൻ മറുപടി കൊടുത്തു. 

അച്ഛൻ മരിച്ചു അല്ലേ..? 

അതേ... എന്ന മറുപടിയിൽ ആ കോളും അവസാനിച്ചു. ഇന്നലെ എന്നോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചു.

 "ഈ യാത്രയുടെ അന്തിമ ലക്ഷ്യം എന്താണ്..?" 

അപ്പോൾ ആ ചോദ്യത്തിൽ നിന്ന് ഞാൻ ഒഴിഞ്ഞു മാറിയെങ്കിലും എനിക്ക് അതിന് ഉത്തരം ഉണ്ടായിരുന്നു. അതാണ് ഇത്‌. മേൽ പറഞ്ഞത് പോലെയുള്ള വെറുപ്പിന്റെ അനന്തര ഫലമായ ഇത്തരം കോളുകൾ രാജ്യത്തെ ഒരു വീടുകളിലേക്കും വരാതിരിക്കുക എന്നതാണ് ഈ യാത്രയുടെ അന്തിമ ലക്ഷ്യം. 

Rahul Gandhi ❤️🔥👍

No comments: