1214. FARZI
കള്ളനോട്ടടിയും അതിന്റെ ഡിസ്ട്രിബ്യൂഷനും ഒരു രാജ്യത്തിൻറെ സാമ്പത്തിക വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു എന്നതും ഭരിക്കുന്നവർ അതിനെ എങ്ങനെ കാണുന്നു എന്നതും കഥയിൽ എവിടെയൊക്കെയോ പറഞ്ഞു വെക്കുന്നുണ്ടെങ്കിലും ഫർസി എൻ്റർടൈനറാണ്...
ബ്രേക്കിംഗ് ബാഡിനെ ചെറുതല്ലാത്ത രീതിയിൽ കഥാഖ്യാനത്തിൽ പിൻപറ്റുന്ന ഫർസി ഇന്ത്യയിൽ നിർമ്മിക്കപ്പെട്ട ഏറ്റവും മികച്ച സീരീസുകളിൽ ഇടം പിടിക്കുന്നുണ്ട്. പ്രൊഫസറെ ആർട്ടിസ്റ്റ് ആക്കിയതും മെത്തിനെ കൗണ്ടർഫീറ്റ് നോട്ടാക്കിയതും മാത്രമല്ല കഥയുടെ വികാസവും കഥാപാത്രസൃഷ്ടിയുമൊക്കെ പരിധിക്കപ്പുറം ബ്രേക്കിംഗ് ബാഡിനെ ഓർമ്മിപ്പിക്കുന്നുണ്ട്.
ഷാഹിദും റാഷിയും വിജയും നല്ല പെർഫോമൻസിൽ ശ്രദ്ധ നേടുമ്പോൾ ഭുവൻ അറോറയുടെ ഫിറോസ് എന്ന കഥാപാത്രമാണ് പേഴ്സണൽ ഫേവറെറ്റ്.
ഒരുപക്ഷേ അടുത്ത സീസണുകളിൽ
Raj & Dk സീരീസ് ക്രോസ്ഓവറിൽ ശ്രീകാന്ത് തിവാരിയൊക്കെ ഫർസിയിലെത്തിയേക്കാം...♥️
📍Farzi
No comments: