നല്ലവനായ ജിനു പുന്നൂസിനെ ജിനു പുന്നൂസ് വെറുതെ വിട്ടു...
ഒന്നാമത് ഖജനാവിൽ അഞ്ചു പൈസയില്ല..
കാറും കോളും കപ്പലും വാങ്ങി ദുർചിലവ് കൊണ്ട് കടം പോലും എവിടുന്നും കിട്ടാത്ത അവസ്ഥയാണ്... സാധാരണ തൊഴിലാളിക്ക് അവൻറെ തുച്ഛമായ വേതനം മൂന്നും നാലും കഷ്ണമായ് വീതിക്കുബോൾ യുവജന കമ്മീഷൻ ചെയർപേഴ്സണ് ലോട്ടറി അടിച്ചത് പോലെയാണ് കുടിശ്ശിക തീർത്തു കൊടുക്കേണ്ടിവരുന്നത്...
നിത്യോപയോഗ സാധനങ്ങളുടെ വിലകയറ്റവും നികുതിയുമൊക്കെ പൊറുതിമുട്ടിക്കുമ്പോൾ കയ്യിൽ എന്തെങ്കിലുമൊരു ഡിഗ്രി ഉള്ളവൻ ഈ രാജ്യം തന്നെ വിട്ടു പോകാൻ നെട്ടോട്ടം ഓടും...
ഈ സാഹചര്യത്തിൽ
ജിനു പുന്നൂസിന് എതിരായിട്ടുള്ളൊരു പരാതി അന്വേഷിക്കാൻ ജിനു പുന്നൂസിനെ തന്നെ നിയമിച്ച് അധിക ചിലവ് കൺട്രോൾ ചെയ്ത തീരുമാനം അഭിനന്ദനമർഹിക്കുന്നുണ്ട്.❤️♥️
No comments: