1244. സലാർ
🔹1244. സലാർ
Gnr :- Action
Lang :- തെലുഗു
ഉഗ്രം , കെജിഎഫ് എന്നീ സിനിമകൾക്ക് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാർ ഒരു കംപ്ലീറ്റ് ആക്ഷൻ ഡ്രാമയാണ്. ഈ ജോണർ സിനിമകളിൽ പ്രേക്ഷകർ പ്രതീക്ഷിക്കുന്ന ബഹള കോലാഹലങ്ങൾ സലാറിൽ മുഴുനീളെയുണ്ട്.
പൃഥ്വിരാജ് പ്രഭാസിനൊപ്പം എന്ന് കേട്ടപ്പോഴുള്ള ക്യൂരിയോസിറ്റി പ്രമോഷൻ വേദികളിൽ വലിയ പ്രതീക്ഷ തന്നെയായിരുന്നു... പ്രശാന്തിന്റെ എഴുത്ത് കെജിഎഫിന്റെ ബാഗ്രൗണ്ടിൽ നിന്നും മാറിയിട്ടില്ല എന്നത് ട്രെയിലറിലും പ്രകടമായിരുന്നു എന്നിരുന്നാലും സിനിമ എത്രത്തോളം തൃപ്തിപ്പെടുത്തി....
റോക്കിയും അമ്മയും പടമൊന്നാകെ മേലുറിഞ്ചുന്ന ക്രിഞ്ചാണെങ്കിലും ടെക്നിക്കലി പാക്കെയ്തെടുത്തപ്പോൾ " KGF '' മനംനിറച്ചിടത്ത് സലാർ വലിയ പരാജയമാകുന്നുണ്ടെങ്കിൽ ഇമോഷണലി ഒരിടത്തും ഹുക്ക് ചെയ്യപ്പെടാത്ത എഴുത്തും അവതരണവും കൊണ്ടുതന്നെയാണ്. ഒച്ചപ്പാടിനറ്റത്ത് രണ്ടര മണിക്കൂർ പിന്നിടുമ്പോൾ ഓർക്കാൻ പാകത്തിന് ഒരൊറ്റ രംഗം പോലും ഇല്ലാത്ത കണ്ടു മറക്കുന്ന അനേകം പണം മുടക്കി പടങ്ങളിൽ ഒന്നു തന്നെയാകുന്നുണ്ട് സലാറും...
ഖാൻസാറിൻ്റെ മണ്ണും മനവും രൂപപ്പെടുത്തുന്നതിൽ പ്രശാന്ത് നീൽ വിജയിച്ചിട്ടുണ്ട്, പക്ഷേ അതിനെ ബാക്കപ്പ് ചെയ്യാൻ കോപ്പി കാറ്റ് പ്ലാസ്റ്റിക് കഥാപാത്രങ്ങൾക്കോ ഏച്ചുകെട്ടി ഉണ്ടാക്കിയ സന്ദർഭങ്ങൾക്കോ സാധിക്കുന്നില്ല, . തകരപ്പാട്ടയിൽ ആഞ്ഞടിച്ച് പശ്ചാത്തലം നിറച്ച രവി ഭാസുരന്റെ സംഗീതം സിനിമയുടെ ഉണ്ടായിരുന്ന ആസ്വാദനത്തെ പോലും അറ്റം കാണിക്കാതെ കൊണ്ടെത്തിച്ചിട്ടുമുണ്ട്..
വിഷ്വലും എഡിറ്റിങ്ങും KGFനെ ഓർമ്മിപ്പിക്കുമ്പോൾ തിരക്കഥയും ഡയലോഗും KGFലെത്താൻ പാടുപെട്ട് പരാജയപ്പെടുന്നിടത്താണ് സലാറൊരു മോശം അനുഭവമാകുന്നത്...
കേക്ക് മുറിക്കാൻ പ്ലാസ്റ്റിക് കത്തിയെടുത്ത മകനെ കാണുന്ന സലാറിന്റെ അമ്മ ഈ വർഷം കണ്ട ഏറ്റവും മോശം കഥാപാത്രങ്ങളിൽ ഒന്നാണ്.. പുള്ളിക്കാരി വരുന്ന ഓരോ രംഗവും ഓരോ സംഭാഷണവും അങ്ങേയറ്റം അരോചകവും ക്രിഞ്ചുമാണ്. കൂട്ടിന് ശ്രുതിഹാസൻ കൂടിയെത്തുമ്പോൾ തമിഴ്പടത്തിലെ പുട്ടിന് പീരാ' കോമഡി ഇവിടെ സീരിയസായി പ്ലേസ് ചെയ്ത് പരമാവധി വെറുപ്പിച്ചിട്ടുണ്ട്.
എന്നിരുന്നാലും,
സലാർ ഒരു വളരെ മോശം സിനിമയല്ല, ബുദ്ധിയും ബോധവും ടിക്കറ്റ് കീറുന്ന ചേട്ടൻറെ കയ്യിൽ കൊടുത്തു തീയേറ്ററിൽ എത്തിയാൽ ചെറുതായെങ്കിലും കൊടുത്ത കാശ് മുതലാക്കാൻ പൃഥ്വിരാജ്-പ്രഭാസ് രംഗങ്ങളും ഖാൻസാറിൻ്റെ സെറ്റും സെറ്റപ്പും
രണ്ടേമുക്കാൽ മണിക്കൂറിൽ പറഞ്ഞുവെക്കുന്നിടത്ത് ഒരുവട്ടം സലാർ കണ്ടു മറക്കാം.
MY RATING : 2/5
കെജിഎഫ് ഒരു വൺ ടൈം വണ്ടറാണ്, കഥയും കഥാപാത്രനിർമ്മിതിയും മറ്റിടങ്ങളിൽ പറിച്ചു നട്ടാലും കിളിർക്കാൻ പാടുള്ള വൺ ടൈം വണ്ടർ.
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr
NEXT - ഡങ്കി
No comments: