Search This Blog

1246. ആൻ്റണി

🔹1246. ആൻ്റണി

Gnr :-   Drama
Lang :-  മലയാളം


'ആൻറണി ആന്ധ്രപ്പേർ' എന്ന ലോക്കൽ ഗുണ്ടാ സെറ്റപ്പിലെ നേതാവാണ് നായകൻ.
അവറാൻ സിറ്റിയിലെ സേവിയർ എന്ന ഗുണ്ടയെ അയാൾക്ക് കൊല്ലേണ്ടി വരുന്നതും... ജാമ്യത്തിൽ ഇറങ്ങിയ ആന്റണിക്ക് പല കാരണങ്ങൾ കൊണ്ട് സേവിയറിൻ്റെ മകളെ
ഏറ്റെടുക്കേണ്ടി വരുന്നതും ഇവർക്കിടയിലെ പ്രശ്നങ്ങളും ബന്ധങ്ങളുമൊക്കെയാണ്  സിനിമയുടെ കഥാതന്തു.

രാജേഷ് വർമ്മയുടെ എഴുത്തിൽ ജോജു, കല്യാണി, ചെമ്പൻ, നൈല ഉഷ, വിജയരാഘവൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റർ ക്രാഫ്റ്റ് മാൻ ജോഷി സംവിധാനം ചെയ്ത ആക്ഷൻ മൂഡിലൊരുക്കിയ ഡ്രാമയാണ് ആൻ്റണി.
തിയേറ്ററിൽ കാണാനാഗ്രഹിച്ച സിനിമ പക്ഷേ ഓൺലൈൻ സ്ട്രീമിങ്ങിലാണ് കാണാൻ സാധിച്ചത്.

മലയാള സിനിമ ഒരു 20 വർഷം പിറകോട്ട് പോയാൽ അന്നിറങ്ങാറുള്ള തരക്കേടില്ലാത്ത ആക്ഷൻ ഡ്രാമകളിലെ റൂത്ത്ലസ്സ് ഗ്യാങ്സ്റ്റർ ഹീറോ മോഡ് പിടിച്ചെഴുത്തിയ ആൻറണിആന്ധ്രപ്പേർ പുറമേ ഒരു ചെകുത്താനാണെങ്കിലും ഉള്ളിൽ മാലാഖയാണ്...
അയാൾക്കുവേണ്ടി തള്ളാനും തല്ലാനുമായ് ഒരുപറ്റം കഥാപാത്രങ്ങളും അവറാൻ സിറ്റി എന്ന നാടും പിന്നെ ആവശ്യത്തിനും അനാവശ്യത്തിനും ഒരുപാട് രംഗങ്ങളും ഇതാണ് ഒറ്റവാക്കിൽ ഈ സിനിമ.

പറഞ്ഞുപഴകിയ ക്ലീഷേ ഗുണ്ടാ കഥയിൽ വിതറി പറഞ്ഞെടുത്ത  ഡ്രാമയെ മാറ്റി നിർത്തിയാൽ ഉറക്കം തൂങ്ങിയുള്ള ജോജുവിന്റെ പെർഫോമൻസും വിജയരാഘവൻ - നൈല ഉഷ കോമ്പിനേഷൻ രംഗങ്ങളും RJ ഷാൻ, ജിനു ജോസഫ്, ജുവൽ മേരി, സിജോയ് വർഗീസ് എന്നിവരുടെയൊക്കെ പ്ലാസ്റ്റിക് പെർഫോമൻസുമെല്ലാമായ് കാഴ്ചയിൽ മുഴച്ചു നിൽക്കുന്ന പോരായ്മകളാണ് ആൻറണി അവശേഷിക്കുന്നത്, അത് ആദ്യവസാനം സിനിമയ്ക്ക് ഒരു മടുപ്പ് നൽകുന്നുമുണ്ട്.

കല്യാണി പ്രിയദർശന്റെ പെർഫോമൻസ് കൊണ്ട് ഒരു വൺ ടൈം വാച്ചബിൾ എന്ന് തോന്നിപ്പിച്ച ആദ്യപകുതിയും കഥാപാത്രങ്ങളെ എഴുത്തിൽ ശോഷിപ്പിച്ച മടുപ്പൻ രണ്ടാം പകുതിയും ശോകം വില്ലനും സിനിമ ഉണ്ടായ കാലം മുതലുള്ള ക്ലീഷേ ക്ലൈമാക്സും  കാഴ്ചയിൽ ബാക്കിയാക്കുന്ന ജോഷിയുടെ 'ആൻറണി' തീയറ്ററിൽ അർഹിച്ച പരാജയം തന്നെയാണ് നേടിയത്.

#Antony

MY RATING : 1/5

ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
- Yadu EZr

NEXT - കാതൽ

No comments: