Search This Blog

1247. Hi Nanna

🔹1247. Hi Nanna

Gnr :-   Drama
Lang :-  തെലുഗു
ഇലക്ട്രിക് പോസ്റ്റുകളെക്കാൾ കൂടുതൽ ഫീൽ ഗുഡ് പടങ്ങളിറങ്ങുന്ന ഒരു നാട്ടിൽ നിന്നും തെലുങ്കിലെ ടയർ 3 താരത്തിന്റെ ഈ ജോണർ സിനിമ കാണാൻ താല്പര്യപ്പെട്ടത് പുള്ളിയുടെ മുൻകാല സിനിമകളുടെ കോളിറ്റി കൂടി കണക്കിലെടുത്താണ്...
എന്നിലെ പ്രേക്ഷകനെ ഹുക്ക് ചെയ്യുന്ന എലമെന്റുകളും ഇമോഷണലി കണക്റ്റാക്കുന്ന എന്തെങ്കിലുമൊക്കെ ഉണ്ടായാൽ ആഹാ കൊള്ളാം എന്ന വെർഡിക്റ്റിൽ പറഞ്ഞു നിർത്താം എന്ന് വിചാരിച്ച ചിത്രം പക്ഷേ അമ്പേ പരാജയപ്പെട്ടത് എഴുത്തിലും അവതരണത്തിലുമാണ്.

നാനി, ബേബി കിയാര, മൃണാൾ ടാകൂർ, എന്നിവരെ കഥാപാത്രങ്ങളാക്കി നവാഗതനായ ശൗര്യവ്  ഒരുക്കിയെടുത്ത 'ഹായ് നന്ന' തെലുങ്കിൽ കഴിഞ്ഞ വർഷം റിലീസ് ചെയ്ത് വിജയം നേടിയ സിനിമയാണ്.

നന്നാ എന്ന് പറയുമ്പോൾ അച്ഛൻ എന്നാണ് അർത്ഥം... അതെ അച്ഛൻ - മകൾ ബന്ധത്തിൽ മുൻനിർത്തിയാണ് ചിത്രം മുന്നോട്ടുപോകുന്നത്, അച്ഛൻറെയും മകളുടെയും ഇടയിലേക്ക് അപ്രതീക്ഷിതമായ് ഒരു സ്ത്രീ കടന്നുവരുന്നതും പിന്നീട് ഇരുവർക്കും ഇടയിലെ പാസ്റ്റും അതിന്  ശേഷം നടക്കുന്ന കാര്യങ്ങളുമാണ് രണ്ടേകാൽ മണിക്കൂറിൽ ഈ ചിത്രം പറയുന്നത്.

കണ്ടുപഴകിയ ട്രാക്ക്  വീണ്ടുമൊരാവർത്തി പ്രത്യേകിച്ചൊരു ഇമോഷനും ഓഫർ ചെയ്യാതെ യാതൊരു ഫ്ലോയും ഇല്ലാതെ ഫീൽഗുഡ് ലേബലിൽ നാടകീയതയും ക്രിഞ്ചും ആവശ്യത്തിലും ഒരുപാട് അധികം ചേർത്ത് ഹിഷാമിന്റെ നല്ല സംഗീതത്തിലും നല്ല പെർഫോമൻസുകളിലും പൊതിഞ്ഞെത്തിയപ്പോൾ സിനിമയ്ക്ക് ലഭിക്കുന്ന താളവും ഒഴുക്കും തട്ടിക്കൂട്ടിനെ തരക്കേടില്ലാത്ത ഒരു കാഴ്ചയാക്കി മാറ്റിയെടുക്കാൻ സാധിച്ചിട്ടുണ്ട് .

ക്ലൈമാക്സിനോട് അടുത്ത് നാനി-മൃണാൾ എന്നിവർ ചേർന്ന് അവതരിപ്പിച്ച തെലുങ്ക് ക്ലീഷേ  ഐറ്റം സോങ്ങും അതോടനുബന്ധിച്ചുള്ള രംഗങ്ങളുമുണ്ട്... അത്രനേരം സീരിയസ് ടോണിൽ പോയ പടത്തിൻ്റെ ഹൈ പോയിന്റിൽ കൊണ്ടുപോയി മുഴുവൻ മൂഡും കളഞ്ഞ ആ രംഗം സിനിമയുടെ ആകെത്തുകയിൽ വലിയ നെഗറ്റീവ് തന്നെയാണ്... 
കൂടാതെ ഒപ്പിച്ചുവെച്ച ഒരുപാട് പ്ലാസ്റ്റിക് രംഗങ്ങളും കഥാഗതിയും സിനിമയിൽ ഉടനീളം കാണാനാകും...

ജയറാം അവതരിപ്പിച്ച അച്ഛൻ കഥാപാത്രത്തിനും ക്ലൈമാക്സിലെ നാല് ഡയലോഗ് മാറ്റി നിർത്തിയാൽ  മറ്റൊന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല.... 

അത്യാവിശ്യം വലിച്ചു നീട്ടി ഒരു പ്രെഡിക്റ്റബിൾ സ്റ്റോറിയിൽ തരക്കേടില്ലാത്ത സംഗീതവും നല്ല പെർഫോമൻസുകളും ഒന്ന് രണ്ട് ട്വിസ്റ്റുകളും ചേർത്ത് രണ്ടേകാൽ മണിക്കൂറിൽ ഒരുക്കിയെടുത്ത ഹായ് നന്ന വേണമെങ്കിൽ ഒരുവട്ടം കണ്ടു മറക്കാവുന്ന ഇമോഷണൽ ഡ്രാമയാണ് ...
 നാനിയുടെ മുൻ ചിത്രങ്ങളെ അപേക്ഷിച്ചു ഒരു നിർഗുണ പടം.

MY RATING : 1.5/5
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - കാതൽ

No comments: