Search This Blog

1252. പ്രേമലു

🔹1252. പ്രേമലു

Gnr :-  Romantic comedy 
Lang :-  മലയാളം

വളരെ കാലങ്ങൾക്ക് ശേഷമാണ് റിപ്പീറ്റ് വാല്യൂ ഓഫർ ചെയ്യുന്ന ഒരു പെർഫെക്റ്റ് റോം-കോം എന്റർടെയ്നർ തിയേറ്ററുകളിൽ എത്തുന്നത്... 

മുൻകാല പ്രിയദർശൻ സിനിമകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള ചിരിപ്പിക്കുന്ന ടൈമിംഗ് തമാശകളും ബേസ് ലെയറിൽ പ്രൊഡിക്ടബിളാണെങ്കിലും പ്രത്യക്ഷത്തിൽ ബോറടിപ്പിക്കാത്തൊരു കഥയും അതിനനുയോജ്യമായ പ്രകടനങ്ങളും വർക്കാവുന്ന മറ്റു ഡിപ്പാർട്ട്മെന്റുകളും... #പ്രേമലു സമീപകാല മലയാള സിനിമ എൻ്റർടൈനറുകളിലെ ഒരു ഗംഭീര സിനിമാനുഭവമാണ്.

ഗിരീഷ് എ ഡി സിനിമകളിൽ ആദ്യപടം തൃപ്തിപ്പെടുത്തുകയും രണ്ടാമത്തേത് ബോറടിപ്പിക്കുകയും ചെയ്ത എന്നിലെ പ്രേക്ഷകനെ പ്രേമലു പുള്ളിയുടെ ഏറ്റവും മികച്ച വർക്കായി അനുഭവപ്പെടുത്തി. 

നസ്ലിൻ, മമിത, സംഗീത്, ശ്യാം മോഹൻ എന്നിവരടങ്ങുന്ന അഭിനേതാക്കളുടെ നിരയെ എടുത്തു പറയേണ്ടത് അവർ സ്ക്രീനിൽ നൽകുന്ന ഇമോഷൻ കാണുന്ന പ്രേക്ഷകന് റിലേറ്റ് ചെയ്യാൻ സാധിക്കുന്നതുകൊണ്ട് കൂടിയാണ്, വരുംകാല മലയാള സിനിമയിൽ ഇവരെല്ലാം പ്രതീക്ഷകൾ ആകുന്നതും ഇത്തരം പെർഫോമൻസുകൾ കൊണ്ടാണ്.

സ്ഥിരം കണ്ടുവരുന്ന റോം കോം ടെംപ്ളേറ്റിലേക്ക് ഗിരീഷ് എ ഡി യൂണിവേഴ്സിലെ സ്റ്റോറി ലൈൻ ടെംപ്ലേറ്റ് കൂടി ആഡ് ചെയ്ത് ഫ്രഷ് എന്ന് തോന്നിപ്പിക്കുന്ന കോമഡിയിലേക്ക് പുഴുങ്ങിയെടുക്കുമ്പോൾ പ്രേമലു ചിരിപ്പിച്ചു തുടങ്ങുന്നുണ്ടെങ്കിലും അതിന്റെ കാതലെന്നു പറയാവുന്ന പ്രകടനങ്ങളും രസിപ്പിക്കുന്ന സിറ്റുവേഷൻസും സൗണ്ട് വിഷ്വൽ ക്വാളിറ്റിയും ടെക്നിക്കൽ സൈഡും ഒരുക്കിയെടുത്തതിന്റെ മേന്മയുമൊക്കെ രണ്ടരമണിക്കൂറിൽ ലെവലേശം ബോറടിയില്ലാതെ തിയേറ്ററിൽ ആസ്വദിച്ചു കാണാം...
#premalu

  MY RATING : 4/5

കൊടുക്കാതെ പോകുന്ന ഒരു റേറ്റിംഗ് സിനിമയുടെ തുടക്കത്തിലെ കുറച്ച് രംഗങ്ങളിൽ അനാവശ്യമായി കടന്നുവരുന്ന മുഷിപ്പ് കൊണ്ടാണ്, തുടർന്ന് വരുന്ന രംഗങ്ങളും രണ്ടാം പകുതിയും അതിനെ മറച്ചുവെക്കുന്നുണ്ടെങ്കിലും ഈ അഭിപ്രായത്തിൽ അതുകൂടി മെൻഷൻ ചെയ്യണമെന്ന് തോന്നി.
#premalu
ഈ അഭിപ്രായം വ്യക്തിപരമായ് മാത്രം കാണുക.
 - Yadu EZr 

NEXT - Curry and cyanide

No comments: