Search This Blog

1390. സരോജ

🔹1390.  സരോജ

Gnr.    :-  Comedy Thriller 
Lang.  :- തമിഴ്
അജയ് രാജ്, ഗണേഷ് കുമാർ, സഹോദരന്മാരായ റാം ബാബു, ജഗപതി ബാബു എന്നിവരുടെ ഒരു ദിവസത്തെ കഥയാണ് സരോജ എന്ന ഈ ചിത്രം പറയുന്നത്...

 ചെന്നൈയിൽ  നിന്ന് ക്രിക്കറ്റ് കളി കാണാൻ വേണ്ടി ഇവർ ഹൈദരാബാദിലേക്ക് നടത്തുന്ന യാത്ര... വഴിമധ്യേ ഒരു ആക്സിഡൻറ് സംഭവിച്ച് റോഡ് ബ്ലോക്ക് ആവുന്നതും തുടർന്ന് എളുപ്പവഴി എന്നോണം അവർ സ്വീകരിച്ച ഡൈവേഷൻ അവരെ കൊണ്ടെത്തിക്കുന്ന വലിയ പ്രശ്നങ്ങളുമാണ് സിനിമ പറയുന്നത്...

2008 ൽ പുറത്തിറങ്ങിയ ഈ ചിത്രം എഴുതി സംവിധാനം ചെയ്തത് വെങ്കട് പ്രഭുവാണ്... മങ്കാത്ത അടക്കം ഒരുപാട് ഗംഭീര സിനിമകൾ സംവിധാനം ചെയ്ത വെങ്കട്ട് പ്രഭുവിന്റെ രണ്ടാമത്തെ സിനിമയായിരുന്നു സരോജ...

വൈഭവ്, ശിവ, പ്രേംജി, SP ചരൺ, സമ്പത്ത്, ജയറാം , പ്രകാശ് രാജ്, കാജൽ അഗർവാൾ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.. കോമഡിക്കൊപ്പം തന്നെ ഒരു ത്രില്ലറായും സരോജയെ പരിഗണിക്കാവുന്ന തരത്തിലുള്ള ആഖ്യാനവും ക്ലൈമാക്സ് ട്വിസ്റ്റും വെങ്കട് പ്രഭുവിൻറെ വെറൈറ്റി മേക്കിങ് സ്റ്റൈലും യുവൻ ശങ്കർ രാജ അടക്കം
വെങ്കട് പടങ്ങളിലെ സ്ഥിരം സാന്നിധ്യങ്ങളും ഇവിടെയും കാണാം...

വർഷങ്ങൾക്കിപ്പുറവും നല്ലൊരാസ്വാദനം നൽകാൻ ഈ സിനിമയ്ക്ക് സാധിക്കുന്നുണ്ട്. സരോജ കണ്ടവരുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്താം...

#MY_RATING : 3/5

ഈ അഭിപ്രായം വ്യക്തിപരമായ് 
മാത്രം കാണുക.
-YaduEZr 

NEXT - നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

No comments: