120 കോടിയുടെ നഷ്ട്ടം... മോഹൻലാലിന്റെ മണ്ടയിലേക്കോ?
ഈ വർഷത്തെ ഏറ്റവും Anticipated മലയാളം സിനിമ ഏതായിരുന്നു എന്ന് ചോദിച്ചാൽ കഴിഞ്ഞ ആഴ്ച വരെ ഒരു ഉത്തരമേ ഉണ്ടായിരുന്നുള്ളൂ
'പേട്രിയറ്റ്'
റിലീസിന് മുൻപ് 120 കോടിയോളം രൂപ ബഡ്ജറ്റ് അവകാശപ്പെട്ട ഈ സിനിമ തീയറ്ററിൽ എത്തി ആദ്യദിവസം തന്നെ മൂക്കുംകുത്തി താഴേക്ക് വീണു...
അതിന്റെ കാരണം നോക്കുമ്പോൾ, പ്രതീക്ഷയ്ക്കൊത്ത് എവിടേയും ഉയരാതെ പോയ എഴുത്തുതന്നെയാണ് ആദ്യം മുന്നിലേക്ക് വരുക...
ഒരുപാട് കണ്ടു മടുത്ത ഡാറ്റാ / പ്രൈവസി മോഷണം വലിയ ക്യാൻവാസിൽ പണം പാറ്റിയെടുത്തു എന്നതു മാറ്റിവെച്ചാൽ വലിയ വട്ടപൂജ്യമാണ് സ്ക്രീനിൽ അനുഭവപ്പെടുത്തുക..
കൂടാതെ കഥാപാത്രങ്ങളായി വലിയ താരങ്ങളെ നിശ്ചയിക്കുമ്പോൾ അവർക്ക് അനുയോജ്യമായ കഥാപാത്രങ്ങളെ എഴുതാനും കൂടി ശ്രമിക്കണം അതും ഇവിടെ കാണാനില്ല.
ഇനി ഇതിവിടെ പറയാനുണ്ടായ കാരണം,
സിനിമ അർഹിച്ച ആ പരാജയം വലിയ മുതൽമുടക്കില്ലാതെ മോഹൻലാലിന്റെ മണ്ടയിലേക്ക് കൊണ്ടിടുന്നതായി അനുഭവപ്പെടുന്നുണ്ട്,
സംവിധായകന്റെ ഒരുപാട് ഇന്റർവ്യൂസ് കാണാനിടയായ്,
എല്ലാത്തിലും അദ്ദേഹം പറയാൻ ശ്രമിക്കുന്നത്, മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം മരിക്കുന്നത് ആളുകൾക്ക് ഉൾക്കൊള്ളാൻ സാധിച്ചില്ല അതുകൊണ്ടാണ് സിനിമ പരാജയപ്പെടുന്നത് എന്നാണ്... അതുകൊണ്ടാണ് സിനിമയ്ക്ക് നെഗറ്റീവ് അഭിപ്രായങ്ങൾ വരുന്നത് എന്നാണ്..
കഷ്ടം തോന്നുന്നു,
ആ സിനിമയിൽ മനസ്സറിഞ്ഞ് കയ്യടിക്കാൻ തോന്നിയ എന്തെങ്കിലും ഉണ്ടെങ്കിൽ അത് മോഹൻലാൽ ഭാഗമായ ഏതാനും ചില രംഗങ്ങൾ മാത്രമായിരിക്കും.
അത്രത്തോളം മടുപ്പൻ അവതരണ ശൈലിയാണ് സിനിമയ്ക്കുള്ളത്...
മഹേഷ് നാരായണനെ സംബന്ധിച്ച് ഈ അവസ്ഥയിൽ ബലിയാടാക്കാൻ ഒരാളുടെ പേര് വേണമായിരിക്കും,
ആന്റോ ജോസഫ്, മമ്മൂട്ടി എന്നിവരടങ്ങുന്ന ഒരുപാട് പേർക്ക് മുന്നിൽ ഓഡിറ്റ് ചെയ്യപ്പെടാൻ ഉള്ളതുകൊണ്ട്
ആ പേര് മോഹൻലാലിന്റെതാവുന്നതാണ് ഏറ്റവും സൗകര്യം, ല്ലെ 👍
No comments: