Search This Blog

ഐക്യ ജനാതിപത്യ മുന്നണി 😀

മൈക്കിനു വേണ്ടി കടിപിടി ,  കയ്യാങ്കളി...
എന്നിട്ടും ഇവരുടെ പേരാണ് രസം " ഐക്യ മുന്നണി " 

എന്തൊരു ഐക്യം...😂 എന്തൊരു ഒത്തൊരുമ😂😂...

പുതുയുഗയാത്ര കുറ്റ്യാടിയിലെത്തിയപ്പോൾ ഇങ്ങനെയാണെങ്കിൽ അത് അവസാനിക്കുമ്പോഴേക്കും സ്റ്റേജിലെ കൂട്ടയിടിയിൽ ഒരു പത്തിരുപത് KPCC പ്രസിഡണ്ടുമാരെങ്കിലും പടമാകാനുള്ള സാധ്യത കാണുന്നുണ്ട്...

സാധാരണ ഷാഫി പറമ്പിലിനെ ഇമ്മാതിരി പരിപാടികൾക്ക് കാണാറില്ല, എന്നാൽ ഇത്തവണ പുള്ളിയാണ് മുന്നിൽ... 

ഒരു ബോധവുമില്ലാതെ സ്റ്റേജിൽ വച്ച് കാട്ടിക്കൂട്ടുന്ന കോപ്രായങ്ങൾ...

ഭരണം അത്രമേൽ ഇവർ പ്രതീക്ഷിക്കുന്നുണ്ട്, 

അടുത്തൊരഞ്ച് വർഷം ഇവന്മാർക്ക് കൊടുത്താൽ,

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും നടക്കാൻ പോകുന്നതുമായ സകല വികസന പ്രവർത്തനങ്ങളും മുരടിച്ച് പേപ്പറിൽ ഒതുങ്ങും...

പുരോഗതികൾക്ക് പകരം സ്വിച്ചിട്ട പോലെ കേരളത്തെ 15 വർഷം പിന്നിലേക്ക് കൊണ്ടുപോകും... 

കട്ടപ്പുറത്ത് കിടക്കുന്ന പബ്ലിക് ട്രാൻസ്പോർട്ടും അടച്ചുപൂട്ടാൻ പോകുന്ന  വിദ്യാലയങ്ങളും ചോദ്യപേപ്പർ ചോർച്ചകളും പവർകട്ടും തുടങ്ങി

ഗവൺമെന്റിനു പകരം ഇത്തരം മൈക്ക് തീനികളുടെ വായിട്ടലയ്ക്കലും

അഴിമതിയും പെണ്ണുപിടിയും മുന്നണി പ്രശ്നങ്ങളും മാത്രമാകും പൊതുമാധ്യമങ്ങളിൽ കാണാൻ സാധിക്കുക...

പിന്നീട് ഒരു കാത്തിരിപ്പാകും, അടുത്തൊരഞ്ചു വർഷത്തിന്റെ ഭരണമാറ്റത്തിനായ്....

ഒരഞ്ചുവർഷം കൂടി എങ്കിലും ഇടതുപക്ഷം ഭരിക്കണം... അത് പിണറായി വിജയൻ തന്നെ ആകണമെന്നാണ് ആഗ്രഹം, എന്നിരുന്നാലും ഒരു സ്ത്രീ മുഖ്യമന്ത്രിയാകണമെങ്കിൽ അതിന് ഇടതുപക്ഷം അല്ലാതെ മറ്റൊരു സാധ്യത അടുത്തൊരു നൂറുവർഷത്തേക്ക് എങ്കിലും സങ്കൽപ്പിക്കാൻ പറ്റാത്ത ഒരു കേരളത്തിൽ വരാൻ പോകുന്ന ഇടതുപക്ഷ ഭരണത്തിൽ ഒരു സ്ത്രീ മുഖ്യമന്ത്രിയാകട്ടെ...

ടൂറിസവും വിദ്യാഭ്യാസവും കൃഷിയും പൊതുമരാമത്തും ട്രാൻസ്പോർട്ടും റവന്യൂവും ആഭ്യന്തരവും വൈദ്യുതിയും മുതൽ സകല മേഖലകളും പുതിയൊരു കേരളത്തെ സൃഷ്ടിക്കുന്നതിനുള്ള നടത്തിവരുന്ന പ്രവർത്തനങ്ങൾ അതിന്റെ പൂർണ്ണതയിൽ എത്തിക്കട്ടെ...

Yadu EZr

No comments: