ബിഗ് TV | Big TV 📉🅰️
മലയാളത്തിന് പുതിയൊരു വാർത്താ ചാനൽ കൂടി ലോഞ്ച് ചെയ്യപ്പെട്ടു...
ബിഗ് TV | Big TV
പല ചാനലുകളിലായി വർക്ക് ചെയ്യുന്ന സ്റ്റാർ ജേർണലിസ്റ്റുകൾ പർച്ചേസ് ചെയ്യപ്പെടുന്നു, അങ്ങനെ പുതിയ താവളത്തിൽ എത്തുന്നു....
അതിന്റെ ലോഞ്ചിംഗ് സെറിമണിയിൽ മാനേജിംഗ് ഡയറക്ടർ അനിൽ അയ്യൂരും ചീഫ് എഡിറ്റർ സുജയപർവതിയും ഓഡിയൻസിന്റെ ചോദ്യങ്ങൾക്ക് മറുപടിയെന്നോണം ഒരു കാര്യം പറയുകയുണ്ടായി,
ഈ ചാനൽ ലക്ഷ്യം വെക്കുന്നത് റേറ്റിംഗ് അല്ല എന്ന്...
ഭയവും പക്ഷപാതവുമില്ലാതെ വാർത്തകളെത്തിക്കുന്ന ഒരു മീഡിയമാകുമെന്ന്.
എന്നാൽ,
തൊട്ടടുത്ത ദിവസം കാണുന്നത്, വേഗത്തിൽ 14 ലക്ഷം ഫോളോവേഴ്സിനെ ഉണ്ടാക്കിയ ബിഗ് TV യുടെ ഫേസ്ബുക്ക് പേജിനെ കുറിച്ചാണ്...
ഇത്രയധികം ആളുകൾ കാത്തിരിക്കുന്ന ഒരു ചാനലിലെ സംബന്ധിച്ച് ഇനി പരസ്യങ്ങൾ ഒഴുകിയെത്തും, 14 ലക്ഷം ഫോളോവേഴ്സ് ഒരു ചില്ലറ കാര്യമല്ലല്ലോ✌️🖕
Uff,
നാളിതുവരെ സ്ത്രീകളുടെ സെമി ന്യൂഡ് ഫോട്ടോയിട്ട് പത്ത് പതിനാല് ലക്ഷം ഫോളോവേഴ്സിനെ ഉണ്ടാക്കിയ ഒരു മൂന്നാംകിട ഫേസ്ബുക്ക് പേജ് കാശുകൊടുത്ത് വാങ്ങി പേരുമാറ്റി ( പഴയ പോസ്റ്റുകൾ റിമൂവ് ചെയ്യാനുള്ള ബുദ്ധിയോ വിവേകമോ കാണിക്കാതെ)
ലോഞ്ചിന് മുന്നേ 14 ലക്ഷം ഫോളോവേഴ്സിനെ ഉണ്ടാക്കിയേ എന്ന് വീമ്പിളക്കാൻ ചില്ലറ തൊലിക്കട്ടി പോര.
2017ൽ ആരംഭിച്ചു 22 ൽ അവസാനിപ്പിച്ച മംഗളം TV യുടെ തുടക്കകാലത്തെ ഓർമിപ്പിക്കുന്ന ക്രെഡിബിലിറ്റി നഷ്ടപ്പെട്ട തുടക്കമാണ് ബിഗ് TV.
ബാക്കി സുജയ പാർവതിയുടെ നിഷ്പക്ഷ നിരീക്ഷണം കൂടിച്ചേരുമ്പോൾ പൂർണ്ണമാകും എന്ന് കരുതുന്നു.
അതെ നിങ്ങൾ ലക്ഷ്യം വെക്കുന്നത് റേറ്റിംങ്ങല്ല🫢
@BigTV #scam
No comments: