Search This Blog

എത്തിക്സില്ലാത്ത മാധ്യമപ്രവർത്തനം ✅

കേരളത്തിലൊരു 150 സ്ഥലത്ത് നാഷണല്‍ ഹൈവേ തകര്‍ന്നുവീണല്ലോ... ല്ലേ

കേരളത്തിൻറെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കഴിഞ്ഞ ദിവസം റിപ്പോർട്ട് ടിവിയിൽ നടന്ന ഇൻറർവ്യൂവിൽ പറഞ്ഞ ഒരു വാക്കാണിത്..

നുണേഷൻ്റെ പതിനൊന്നായിരാമത് നുണയിലൊന്നായ് കേട്ട് ചിരിച്ച് മറന്നു കളയാവുന്ന ഒന്നിനെ

ഇവിടെ പറയാൻ കാരണം മറ്റൊന്നാണ്,

കേരളത്തിലെ 150 സ്ഥലത്ത് നാഷണല്‍ ഹൈവേ തകര്‍ന്നുവീണോ?

ഇല്ല...

നാലോ അഞ്ചോ സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സംഭവിച്ചു, കേരളം ഒന്നാകെ പടർന്നു നിൽക്കുന്ന ബൃഹത്തായ ഒരു പദ്ധതിയിൽ ഇത് സംഭവിക്കാൻ സാധ്യതയുള്ള സാധാരണമായ ഒരു കാര്യമായിട്ട് പോലും

ഇത് സംഭവിച്ചപ്പോൾ മുഹമ്മദ് റിയാസ് ഇതിൻറെ അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു... 

ഇതറിയാത്ത ആളല്ല വി ഡി സതീശൻ, 

കേരളത്തിലെ 150 സ്ഥലത്ത് നാഷണല്‍ ഹൈവേ തകര്‍ന്നുവീണെന്ന  വസ്തുതാ വിരുദ്ധമായ ഒരു പ്രസ്താവന കൺമുമ്പിൽ വെച്ച് വി ഡി സതീശൻ പറഞ്ഞപ്പോൾ അതിനെ ഒരു എൽകെജി കുട്ടിയുടെ മനോഭാവത്തോടെ, അനുസരണയോടെ, ആശ്ചര്യത്തോടെ, അങ്ങേയറ്റം ആത്മനിർവൃതിയോടെ കേട്ട് മൂളി കൊടുത്ത അങ്കറുടെ പേര്

സ്മൃതി പരുത്തിക്കാട് എന്നാണ്....

മീറ്റ് ദി എഡിറ്റേഴ്സ് എന്ന ഒരു മണിക്കൂർ പരിപാടിക്കപ്പുറം ജേണലിസ്റ്റുകൾ തങ്ങളുടെ രാഷ്ട്രീയവും കാഴ്ചപ്പാടുകളും വ്യക്തിപരമായി വാർത്തയിലിടപെടുത്തുന്നതിന്റെ കാഴ്ച...

പുതിയകാല മാധ്യമ പ്രവർത്തനം നേരോ നിഷ്പക്ഷതയോ ഇല്ലാത്ത തീർത്തും വ്യക്തിപരമാകുന്നതിന്റെ സെലക്ടീവാകുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളിൽപെടുത്താൻ സാധിക്കുന്ന കാഴ്ച...

ഉറപ്പായും അതിൻറെ അടുത്തഘട്ടം, എത്തിക്സില്ലാത്ത മാധ്യമപ്രവർത്തനത്തിന്റെ ആഘോഷം തന്നെയായിരിക്കും.

No comments: