Search This Blog

Kerala Police മാമാ ഉറക്കം മതിയാക്ക്...

Kerala Police  മാമാ ഉറക്കം മതിയാക്ക്...
തൊപ്പി ഗ്യാങ്
സായിപ്പ് OP 
ഷമീർ, മമ്മു, ജാസി.....
ഷാജഹാൻ
ചെകുത്താൻ ... etc

 ഒരു 20 സെക്കൻഡ് ഇവരിലാരുടെയെങ്കിലും ഏതെങ്കിലുമൊരു വീഡിയോ കണ്ടവർക്കെ ഈ പോസ്റ്റ് മനസ്സിലാക്കാൻ സാധ്യതയുള്ളൂ...

 ഒരു വാക്കു പറഞ്ഞു തീർക്കാൻ അതിൽ ഒമ്പത് തെറി വിളിക്കേണ്ട അവസ്ഥയിൽ കിടക്കുന്ന മാനസിക രോഗികളാണ് ഇതിൽ പലരും,

ഇത്തരക്കാരെ  സെലിബ്രേറ്റ് ചെയ്യുന്ന കുട്ടികളും കൗമാരക്കാരും അറിയാൻ,

 പച്ചപ്പുലഭ്യം നോർമലൈസാക്കി അത് സ്വന്തം തന്തയെയും തള്ളയെയും വരെ മടികൂടാതെ വിളിക്കാൻ മാനസികമായി പ്രാപ്തരാക്കി, 
വീടും വിദ്യാലയങ്ങളും പൊതു ഇടങ്ങളും മലിനമാക്കുന്ന , 

ഇമോഷണലി ഡീറ്റാചെഡും Insensitive individualസുമാക്കി 
Arrogant ആറ്റിട്യൂട് സെലിബ്രേറ്റ് ചെയ്ത് ഒരു ജനറേഷനെ ഒന്നാകെ നശിപ്പിക്കുന്ന, 

 ഡ്രഗ്സിനെ പ്രമോട്ട് ചെയ്യുന്ന , സ്ത്രീകളെ പരസ്യമായി അധിക്ഷേപിക്കുന്ന, എന്തു വൃത്തികേടും കാണിച്ചു കൂട്ടാൻ തയ്യാറായി നിൽക്കുന്ന 

 ഒരുകൂട്ടം  സോഷ്യോപാത്തുകളെ നിലയ്ക്കുനിർത്താൻ ഇവിടുത്തെ സമൂഹത്തിനോ നിയമത്തിനോ സാധിക്കുന്നില്ലെങ്കിൽ ....

 അടുത്ത ജെനറേഷനുകളെ ഇതെവിടെ കൊണ്ടെത്തിക്കുമെന്ന് ഒന്നോർത്തു നോക്കുക.

ബാല്യമില്ലെങ്കിൽ ഭാവിയില്ല എന്നല്ലേ.

ഇവറ്റകളുടെ നാറിയ കഥകൾ കൊണ്ട് സോഷ്യൽ മീഡിയ തുറക്കാൻ പറ്റാത്ത അവസ്ഥയാണിപ്പോൾ....

ഓപ്പറേഷൻ തൂഫാനും പുതിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഈ സംസ്കാര ശൂന്യ മാലിന്യങ്ങളെ കണ്ടില്ലെന്ന് നടിക്കുകയാണോ?

 ഡ്രഗ്സ്സും പോക്സോയും അബ്യുസവായ കാര്യങ്ങളും തെളിവ് സഹിതം ഇവന്മാര് സോഷ്യൽ മീഡിയ വഴി പുറത്തുവിടുന്നുണ്ട്....

 ഇത്തരം  ആന്റിസോഷ്യൽ ജന്മങ്ങളെ നിയമത്തിനു മുന്നിലെത്തിച്ചു നിലയ്ക്കു നിർത്തേണ്ടത് അത്രമേൽ പ്രാധാന്യം അർഹിക്കുന്ന കാര്യമാണ് ....

Ramesh Chennithala 
 
Kerala Police  മാമാ ഉറക്കം മതിയാക്ക്...

No comments: